top of page

കാറുകളുടെ രാജാവ് #rollsroyce



എഞ്ചിനിയറിങ്ങിന്റെയും ബിസിനസ്സിന്റേയും ശക്തി കേന്ദ്രങ്ങൾ ഒത്തു ചേർന്നാൽ എങ്ങനെ ആയിരിക്കും ഉണ്ടാവുക?

അത്തരത്തിലൊരു ഒത്തു ചേരലിന്റെ ഫലമായി ലോക പ്രശസ്തി ആർജിച്ച ഒരു ആഡംബര കാറിനെ കുറിച്ചാണ് ഇന്ന് നാം ചർച്ച ചെയ്യാൻ പോകുന്നത്.

വർഷങ്ങളുടെ പാരമ്പര്യം കൊണ്ടും ഡിസൈൻ മികവു കൊണ്ടും ലോകത്തിലുള്ള കാർ പ്രേമികളുടെ മനം കവർന്നിരിക്കുന്ന ഈ കാർ പക്ഷേ ശതകോടീശ്വരന്മാർക്ക് മാത്രമേ സ്വന്തമാക്കാൻ കഴിയുകയുള്ളു.

ആഡംബര കാറുകളുടെ രാജാവായ Rolls Royce നെ കുറിച്ചാണ് ഈ പറഞ്ഞു വരുന്നത്.

സാധാരണക്കാർക്ക് സ്വപ്നം മാത്രം കാണാൻ കഴിയുന്ന ഈ കാറുകളുടെ ഏറ്റവും കുറഞ്ഞ model ന്റെ വില തന്നെ 6 കോടി രൂപയിലധികം വരും. 95 കോടി രൂപയോളം വരുന്ന Rolls Royce Sweptail ആണ് ഈ കമ്പനി പുറത്തിറക്കിയിട്ടുള്ള ഏറ്റവും വിലയേറിയ ആഡംബര കാർ.

എന്തുകൊണ്ടാണ് ഈ കാറുകൾക്ക് ഇത്രയതികം വില? എന്താണ് അതിനു പിന്നിലെ രഹസ്യം? നമുക്കൊന്ന് നോക്കിയാലോ!

അതിനു മുൻപ് Rolls Royce ന്റെ ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കേണ്ടതായിട്ടുണ്ട്.

1998 മുതൽ BMW ന്റെ പൂർണ്ണ ഉടമസ്ഥതയിൽ ആയ ഈ ആഡംബര കാറിന്റെ യഥാർത്ഥ ചരിത്രം അറിയണമെങ്കിൽ 116 വർഷം പിന്നോട്ട് പോകേണ്ടതായിട്ടുണ്ട്.

Rolls Royce ന്റെ പ്രധാന സ്ഥാപകരിൽ ഒരാളായ Henry Royce ആണ് ഈ കാറിന്റെ ആദ്യ രൂപകൽപ്പന ചെയ്യുന്നത്. അദ്ദേഹം തന്നെയാണ് ഈ കാർ കമ്പനി തുടങ്ങുന്നതിന്റെ കാരണക്കാരനും.

1863 - ൽ ഇംഗ്ലണ്ടിലെ Alwalton ൽ ഒരു ഇടത്തരം കുടുംബത്തിലാണ് Henry Royce ജനിച്ചത്.

1872-ൽ തന്റെ പിതാവിന്റെ വിയോഗത്തിനെ തുടർന്ന് ന്യൂസ് പേപ്പർ വിറ്റും ടെലഗ്രാമുകൾ വിതരണം ചെയ്തുമൊക്കെ വളരെ കഷ്ടതകൾ അനുഭവിച്ചാണ് Royce വളർന്നത്.

1878-ൽ Great Northern Railway യിൽ Apprenticeship ചെയ്ത അദ്ദേഹം England ലെ ഒന്ന് രണ്ട് കമ്പനികളിൽ കൂടി ജോലി ചെയ്തിരുന്നു. പിന്നീട് അതെല്ലാം ഉപേക്ഷിക്കുകയും 1894-ൽ ആദ്യമായ് Royce ന്റെ പങ്കാളിത്തത്തോടെ ഒരു കമ്പനി ആരംഭിക്കുകയും ചെയ്തു. F.H Royce & company എന്നറിയപ്പെട്ട ആ സ്ഥാപനം ഡൈനാമോകളും ഇലക്ട്രിക് ക്രെയ്നുകളുമായിരുന്നു നിർമ്മിച്ചിരുന്നത്. പിന്നീട് വ്യാപാരത്തിൽ ഇടിവുണ്ടായതിനെ തുടർന്നാണ് മോട്ടോർ കാറുകളുടെ നിർമ്മാണത്തിലേക്ക് അദ്ദേഹം ശ്രദ്ധ തിരിച്ചത്.

അങ്ങനെ കാറുകളെ കുറിച്ച് പഠിക്കുന്നതിനു വേണ്ടി അന്ന് നിലവിൽ ഉണ്ടായിരുന്ന De Dion, Decauville എന്നീ രണ്ട് കാറുകൾ വാങ്ങുകയും ചെയ്തു. എന്നാൽ ആ കാറുകളിൽ അദ്ദേഹം സംതൃപ്തനായിരുന്നില്ല. അങ്ങനെ സ്വന്തമായ് കാർ നിർമ്മിക്കുവാനും തീരുമാനിച്ചു. അങ്ങനെ 1904-ൽ മൂന്ന് two cylinder Engine കാർ നിർമ്മിക്കുകയും അതിൽ ഒരു കാർ തന്റെ ബിസിനസ് പാർട്ട്നർ ആയ Ernest Claremont നു നൽകുകയും അവശേഷിച്ച ഒരു കാർ Henry Edmunds എന്ന വ്യക്തിക്ക് വിൽക്കുകയും ചെയ്തു.

Henry Edmunds ന്റെ സുഹ്യത്തും ലണ്ടനിൽ കാർ ഷോറൂം ഉടമയുമായിരുന്ന Charles Rolls ഒരിക്കൽ ഈ കാർ കാണുവാൻ ഇടയായി. Royce ന്റെ കാർ അദ്ദേഹത്തിന് വളരെ അതികം ഇഷ്ടപ്പെടുകയും അത് പിന്നീട് Charles Rolls ന്റെയും Henry Royce ന്റെയും ചരിത്ര പ്രസിദ്ധമായ കൂടിക്കാഴ്ച്ചയ്ക്കിടയാവുകയും ചെയ്തു. 1904 May 4 ന് Manchester ലെ Midland Hotel ൽ ആയിരുന്നു ആ ചരിത്ര മുഹൂർത്തം.

തുടർന്ന് ആ കൂടികാഴ്ച്ച Rolls Royce എന്ന വിശ്വ വിഖ്യാതമായ കാർ കമ്പനി രൂപം കൊള്ളുന്നതിന് കാരണമാവുകയും ചെയ്തു. അങ്ങനെ Royce -ന്റെ ആദ്യ സൃഷ്ടിയായ Rolls Royce 10 വിപണിയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

പിന്നീട് Silver ghost, Phantom, wraith തുടങ്ങി Rolls Royce Cullinan ൽ വരെ എത്തി നിൽക്കുകയാണ് Rolls Royce ന്റെ പ്രൗഡഗംഭീരമായ കാറുകൾ.

ഇനി എന്ത് കൊണ്ടാണ് Rolls Royce കാറുകൾക്ക് ഇത്രയധികം വില എന്ന് നോക്കാം.

അതിന്റെ ഒരു കാരണം Rolls Royce എന്ന പേര് തന്നെയാണ്.

1998-ൽ BMW , Rolls Royce കമ്പനിയെ വാങ്ങിയത് 572 ദശലക്ഷം ഡോളറിനാണ് അതായത് ഏകദേശം 4270 കോടി രൂപയ്ക്ക് . Rolls Royce ന്റെ മൊത്തം ആസ്തിയേക്കാൾ 1800 കോടി രൂപ അധികം ചെലവാക്കിയാണ് അന്ന് BMW, Rolls Royce നെ കരസ്ഥമാക്കിയത്. ഇതിൽ നിന്നു തന്നെ മനസിലാക്കാം Rolls Royce എന്ന പേരിന്റെ മഹത്വം.

മറ്റ് കരണങ്ങൾ എന്തെന്നാൽ Rolls Royce ന്റെ interior and exterior design തന്നെയാണ്. അളവറ്റ Customerization ആണ ്Rolls Royce തന്റെ ഉപഭോക്താകൾക്കു നൽകുന്നത്.

ഉപഭോക്താക്കളുടെ മനസിനിണങ്ങുന്ന എന്ത് മാറ്റം കൊണ്ട് വരാനും Rolls Royce തയാറാണ്. അത് കൊണ്ട് തന്നെ അവർ ഒരിക്കലും അവരുടെ കാറുകളുടെ അടിസ്ഥാന വില ഉപഭോക്താവിനു വെളിപ്പെടുത്താറുമില്ല കാരണം ഓരോ പ്രത്യേക ഉപഭോക്താവിനും വ്യത്യസ്ഥ രീതിയിൽ ആയിരിക്കും തങ്ങളുടെ Customerization നടത്തുന്നത്.

Rolls Royce കാറിന്റെ മറ്റ് പ്രത്യേകതകൾ എന്തെന്നാൽ കാറിന്റെ മുന്നിൽ വരുന്ന Pantheon Grill തികച്ചും കൈകൾ കൊണ്ട് സൂക്ഷ്മതയോടെയാണ് നിർമ്മിക്കുന്നത് എന്നുള്ളതാണ്.

കൂടാതെ Rolls Royce കാറിന്റെ വീലിൽ വരുന്ന RR badge വീലിനൊപ്പം കറങ്ങുന്നില്ല എന്നതും ഒരു പ്രത്യേകതയാണ്.

Rolls Royce ന്റെ ഒരു പ്രധാന മുഖമുദ്രയാണ് Spirit of ecstasy എന്ന എംബ്ലം. 1911 ൽ ആണ് ഈ എംബ്ലം Rolls Royce കാറുകളിൽ ഉപയോഗിച്ചു തുടങ്ങിയത്.

BMW, Rolls Royce നെ വാങ്ങുന്ന സമയത്ത് ഈ എംബ്ലം കരസ്ഥമാക്കാൻ ഏകദേശം 40 ദശലക്ഷം രൂപയാണ് ചിലവാക്കിയത്.

Rolls Royce ന്റെ എടുത്ത് പറയേണ്ട മറ്റൊരു പ്രത്യേകത എന്നത് Rolls Royce ആദ്യ കാലങ്ങളിൽ പുറത്തിറക്കിയ കാറുകളിൽ 60 ശതമാനം കാറുകളും ഇപ്പോഴും റോഡുകളിൽ ഓടുന്നുണ്ട് എന്നുള്ളതാണ്. ഇതിൽ കൂടുതൽ നേട്ടം ഇനി വേറെന്താണ് വേണ്ടത്.

സാങ്കേതിക പരമായി മനുഷ്യൻ എന്നും മുന്നേറി കൊണ്ടിരിക്കുകയാണ്.ആഡംബര കാറുകൾ ഇനിയും ധാരാളം ഉടലെടുക്കും അതും അത്യാധുനിക സാങ്കേതിക വിദ്യയോടെ . എങ്കിലും Rolls Royce ന്റെ ചരിത്രവും പ്രൗഢിയും വാഴ്ത്തപ്പെട്ടു കൊണ്ടേയിരിക്കും അത് തീർച്ചയാണ്...

Comments


bottom of page