top of page

നോർഡിക് മോഡലിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?

ഐക്യരാഷ്ട്ര സഭ 2012 - ൽ ആരംഭിച്ച World Happiness Report എന്ന പ്രസിദ്ധീകരണത്തിന്റെ അടിസ്ഥാനത്തിൽ ഒരു കൂട്ടം യൂറോപ്യൻ രാഷ്ട്രങ്ങൾ തുടർച്ചയായി ആദ്യത്തെ പത്ത് സ്ഥാനങ്ങളിൽ വരുന്നതായി കാണുകയുണ്ടായി. യൂറോപിന്റെ വടക്കേ


ഭാഗത്ത് ഉള്ള രാജ്യങ്ങളെ പൊതുവേ Nordic Countries എന്നാണ് അറിയപ്പെടുന്നത്.

ഡെൻമാർക്ക്, സ്വീഡൻ , നോർവേ , ഫിൻലന്റ്, എന്നീ രാജ്യങ്ങളാണ് അതിൽ ഉൾപ്പെടുന്നത്. യൂറോപ്യൻ ഭൂഖണ്ഡത്തിന്റെ ഏറിയ ഭാഗവും Nordic countries -ൽ ആണ് വരുന്നത്. ഈ രാജ്യങ്ങളുടെയെല്ലാം വിസ്തൃതി എടുത്ത് നോക്കുകയാണെങ്കിൽ ഇന്ത്യയുടെ വിസ്തൃതിയോളം വരുമെങ്കിലും ജനസംഖ്യയുടെ കാര്യത്തിൽ വളരെ പിന്നിലാണ് രാജ്യങ്ങൾ.

ഏകദേശം 24 ദശലക്ഷം ജനങ്ങളാണ് ഇവിടെ അതിവസിക്കുന്നത് അത് യൂറോപിലെ ജനസംഖ്യയുടെ ആകെ നാല് ശതമാനം മാത്രമേ വരുന്നുള്ളു. ഈ രാജ്യങ്ങളുടെ ഭൂപ്രകൃതിയും ഇവിടങ്ങളിൽ അനുഭവപ്പെടുന്ന അതി ശൈത്യവും ധ്രുവ രാത്രിയുമെല്ലാം അതിന് കാരണങ്ങൾ ആണ്.

അതി മനോഹരമായ ഭൂപ്രകൃതിയാണ് നമുക്ക് നോർഡിക് രാജ്യങ്ങളിൽ കാണാൻ കഴിയുന്നത്. പ്രകൃതി ഭംഗിക്കും പ്രകൃതി സംരക്ഷണത്തിനുമെല്ലാം പ്രാധാന്യം കൊടുക്കുന്ന നോർഡിക് രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിത നിലവാരവും വളരെ മുന്നിലാണ് നിൽക്കുന്നത്. കൂടാതെ അഴിമതികൾ കുറഞ്ഞ ഭരണം, ലിംഗ സമത്വം, സാമൂഹിക ഐക്യം, ഉയർന്ന വിദ്യാഭ്യാസ നിലവാരം എന്നിങ്ങനെയുള്ള ധാരാളം ഘടകങ്ങൾ നോർഡിക് രാജ്യങ്ങളെ ആഗോള തലത്തിൽ തന്നെ മുൻ നിരയിൽ നിർത്തുന്നതിന് സഹായിക്കുന്നു.

സമ്പദ് വ്യവസ്ഥയുടെ കാര്യത്തിലും യൂറോപിന്റെ ശക്തി കേന്ദ്രങ്ങളാണ് നോർഡിക് രാജ്യങ്ങൾ. കഴിഞ്ഞ 10 വർഷങ്ങൾ കൊണ്ട് തന്നെ GDP യിൽ വളരെ വലിയ വളർചയാണ് രാജ്യങ്ങളിൽ ഉണ്ടായിരിക്കുന്നത്. കാനഡ കഴിഞ്ഞാൽ ലോകത്തിലെ തന്നെ സമ്പന്നമായ പ്രദേശമായിട്ടാണ് നോർഡിക് രാജ്യങ്ങളെ കണക്കാക്കുന്നത്.

എന്തു കൊണ്ടാണ് രാജ്യങ്ങൾ വികസനത്തിന്റെ കാര്യത്തിൽ ഇത്ര മുന്നിൽ നിൽക്കുന്നത്? അതിനു കാരണം രാജ്യങ്ങളിൽ കൈക്കൊള്ളുന്ന വേറിട്ട സാമൂഹിക സാമ്പത്തിക ക്ഷേമ പദ്ധതികളാണ്.

അതിൽ പ്രധാനമായിട്ടും ഉള്ളത് ഇവിടെത്തെ വിദ്യാഭ്യാസ സമ്പ്രദായം തന്നെയാണ് തികച്ചും സൗജന്യമായിട്ടുള്ളതും ഉയർന്ന നിലവാരത്തിലുമുള്ള വിദ്യാഭ്യാസമാണ് ഇവിടെ ലഭ്യമാക്കുന്നത്. ഒരു നല്ല വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഒരു മികച്ച പൗരനെ വാർത്തെടുക്കാൻ കഴിയുകയുള്ളു എന്ന ഒരു തത്വം തന്നെയാണ് ഇവർ ഇവിടെ പ്രയോഗിക്കുന്നത്.

കൂടാതെ രാജ്യത്തിലെ ഓരോ വ്യക്തിയേയും രാജ്യത്തിന്റെ വിലപ്പെട്ട ഒരംഗമായിട്ടാണ് കാണുന്നത്. അത് കൊണ്ട് തന്നെ ഒരു കുട്ടിയുടെ ജനനം മുതൽ മരണം വരെയുള്ള എല്ലാ കാര്യങ്ങളിലും അത് ശിശു ക്ഷേമമാകട്ടെ, വിദ്യാഭ്യാസമാകട്ടെ, ജോലിയാകട്ടെ, ആരോഗ്യ സംരക്ഷണമാകട്ടെ എല്ലാത്തിലും നേരിട്ടോ അല്ലാതെയോ ഉള്ള ഇടപെടലുകളും സഹായങ്ങളുമാണ് രാജ്യങ്ങളിലെ ഗവൺമെന്റ് പൗരന്മാർക്ക് നൽകുന്നത്.

അത് കൊണ്ട് തന്നെ ഗവൺമെന്റും പൗരന്മാരും തമ്മിൽ വളരെ വിശ്വസ്ഥതയാണ് പുലർത്തുന്നത്. ഈയൊരു വിശ്വസ്ഥത രാജ്യങ്ങളിൽ അഴിമതികൾ കുറയ്ക്കുന്നതിന് സഹായിക്കുകയും രാജ്യത്തിന്റെ പുരോഗതിക്ക് വഴി തിരിക്കുകയും ചെയ്യുന്നു.

രാജ്യങ്ങളിലെ ഉയർന്ന തൊഴിൽ സാധ്യത അവിടെയുള്ള യുവജനങ്ങൾക്ക് തന്റെ അഭിരുചിക്ക് അനുസൃതമായിട്ടുള്ള ജോലി തെരഞ്ഞെടുക്കുന്നതിന് വളരെ അതികം സഹായകരമാണ് കൂടാതെ ഇവർക്ക് ഗവൺമെന്റിന്റെ ഭാഗത്തു നിന്നും നല്ല പ്രോത്‌സാഹനവുമാണ് ലഭിക്കുന്നത്. technological ആയിട്ടുള്ള പുതിയ കണ്ടു പിടിത്തങ്ങൾ നടത്തുന്നതിനും രാജ്യങ്ങൾ വളരെ അതികം മുന്നിലാണ് നിൽക്കുന്നത്.

പിന്നെ മറ്റൊരു കാര്യം എന്നത് ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന നികുതി ചുമത്തുന്ന രാജ്യങ്ങളാണ് നോർഡിക് രാജ്യങ്ങൾ. ഉയർന്ന നികുതി ആയിരുന്നിട്ടു കൂടി ഇവിടെയുള്ള പൗരന്മാർ കൃത്യമായി നികുതി അടയ്ക്കുകയും നിയമങ്ങൾ പാലിക്കുകയും ചെയ്യുന്നു. അതിനു കാരണം എന്തെന്നാൽ ഗവൺമെന്റിനു ലഭിക്കുന്ന നികുതിയുടെ ഭൂരിഭാഗവു വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കാണ് വിനിയോഗിക്കുന്നത്. ഇത്തരത്തിലുള്ള ഗവൺമെന്റിന്റെ സന്തുലിതമായിട്ടുള്ള സാമ്പത്തിക നയം തന്നെയാണ് ഒരു സ്ഥിരതയുള്ള സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് രാജ്യങ്ങൾക്ക് കഴിഞ്ഞത്.

ഇനി പറയാനുള്ള നോർഡിക് രാജ്യങ്ങളിലെ പ്രതിരോധ വ്യവസ്ഥ യെ കുറിച്ചാണ്. ഈ രാജ്യങ്ങളിലെ പ്രതിരോധ വ്യവസ്ഥ അത്ര ശക്തമല്ലെങ്കിലും ആയുധ നിർമ്മാണത്തിലും അതിന്റെ വ്യാപാരത്തിലുമെല്ലാം വളരെ സജീവമാണ് രാജ്യങ്ങൾ . മറ്റു രാജ്യങ്ങളോട് സൗഹൃദം പുലർത്തുന്നതിനും വ്യാപാരങ്ങൾ നടത്തുന്നതിനും രാജ്യങ്ങൾ മുൻപന്തിയിലാണ്.

സമൂഹത്തിന്റെ സന്തോഷത്തിനും ഉന്നമനത്തിനും പ്രാധാന്യം കൊടുക്കുന്ന നോർഡിക് രാജ്യങ്ങളുടെ ക്ഷേമ പദ്ധതികൾ ഇപ്പോൾ മറ്റു രാജ്യങ്ങളും മാതൃകയാക്കിക്കൊണ്ടിരിക്കുകയാണ്. ഇവരുടെ ഭരണ മാതൃകൾ ഇനിയും മറ്റു രാജ്യങ്ങൾക്ക് പ്രചോദനം ആകട്ടെ എന്ന് പറഞ്ഞ് കൊണ്ട് വിവരണം ഇവിടെ അവസാനിപ്പിക്കുന്നു.

Comments


bottom of page