നാം കഴിഞ്ഞ വീഡിയോകളിൽ യൂറോപ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന വേറിട്ട സാമൂഹിക ക്ഷേമ നയങ്ങളെ കുറിച്ചും , അവിടെയുള്ള മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ കുറിച്ചും , വേറിട്ട വികസനപ്രവർത്തനങ്ങളെ കുറിച്ചുമെല്ലാം ചർച്ച ചെയ്തതാണ്. പക്ഷേ ഇന്ന് നാം ചർച്ച ചെയ്യാൻ പോകുന്നത് കുറച്ചു ഗൗരവകരമായ വിഷയത്തെ കുറിച്ചാണ്.
യൂറോപ്പിൽ നിലനിൽക്കുന്ന ചില വർഗീയ പ്രസ്ഥാനങ്ങളെ കുറിച്ചും അവിടെയുള്ള യൂറോപ്യൻസ് അല്ലാത്ത മറ്റു ജനവിഭാഗങ്ങൾ നേരിടേണ്ടിവരുന്ന വംശീയ വിദ്വേഷത്തെ കുറിച്ചുമാണ് നാം ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത്.
എല്ലായ്പ്പോഴും അസ്വസ്ഥത ഉളവാക്കുന്നതുo നമ്മുടെ സമൂഹത്തിൽ ഇപ്പോഴും നിലനിന്നു പോരുന്നതുമായ പ്രാകൃത ചിന്താരീതികളേയും, ത്വക്കിന്റെ നിറത്തിന്റെ പേരിൽ നടത്തപ്പെടുന്ന വേർതിരിവിനേയും തുടർന്നുണ്ടാകുന്ന ആക്രമണ പ്രവണതകളെയും എല്ലാം നമുക്ക് വംശീയ വിദ്വേഷത്തിൽ ഉൾപ്പെടുത്താം. ഈയിടെ അമേരിക്കൻ പോലീസിനാൽ, ദാരുണമായി കൊലചെയ്യപ്പെട്ട George Floyd, വംശീയ വിദ്വേഷത്തിന് ഇരയായ ഒരു ഉദാഹരണം മാത്രം.
വംശീയ വിവേചനത്തിന്റെ കാര്യത്തിൽ യൂറോപ്പും അത്ര പിറകിലൊന്നുമല്ല. വാർത്തകളിൽ ഒക്കെ നാം പലപ്പോഴും കാണാറുള്ള വംശീയ വിദ്വേഷത്തിനെതിരെയുള്ള സമര പ്രക്ഷോഭങ്ങൾ തന്നെ ഇതിനൊരു ഉദാഹരണമാണ്.
ഇന്ന് ലോകത്ത് വംശീയ വിവേചനം നിലനിൽക്കുന്നതിന്റെ പ്രധാന കാരണം എന്നത് തീവ്രവലതുപക്ഷ ചിന്തകൾ കൊണ്ടു നടക്കുന്ന ഒരു കൂട്ടം ജന സമൂഹത്തിൻറെ സാന്നിധ്യം തന്നെയാണ്. വംശശുദ്ധിയേയും പാരമ്പര്യ സങ്കൽപത്തെയും അതിതീവ്രമായി പ്രശംസിക്കുന്ന ഇക്കൂട്ടർക്ക്, മറ്റു ജനവിഭാഗങ്ങൾ, തങ്ങളുടെ രാജ്യത്ത് വസിക്കുന്നത് ഭയാശങ്കകൾക്ക് കാരണമാക്കുന്നു.
യൂറോപ്പിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ 1700 കളുടെ അവസാന ദശകങ്ങളിൽ നടന്ന ഫ്രഞ്ച് വിപ്ലവത്തിന്റെ ഫലമായിട്ടാണ് വലത്, ഇടത് ആശയങ്ങൾ ഉടലെടുക്കുന്നത്. രാജ വാഴ്ച്ച അനുകൂലിച്ചിരുന്നവരെ വലതുപക്ഷം എന്നും രാജവാഴ്ച പ്രതികൂലിക്കുന്നവരെ ഇടതു പക്ഷം എന്നുമാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് അത് തീവ്ര വലത് ഇടത് പ്രസ്ഥാനങ്ങളിലേക്കും പരിണമിച്ചു.
രണ്ട് പ്രസ്ഥാനങ്ങളും തുല്യ ശക്തികൾ ആണ് എങ്കിലും , വംശീയ വിദ്വേഷം, തീവ്ര വലതു പക്ഷ വിശ്വാസികളിൽ മാത്രമേ കാണാറുള്ളു എന്നതാണ് യാഥാർത്ഥ്യം. ഒന്നാം ലോക മഹായുദ്ധകാലത്ത് ഉടലെടുത്ത നാസിസ്റ്റ് ഫാസിസ്റ്റ് പാർട്ടികളെല്ലാം അതിന്റെ മികച്ച ഉദാഹരണങ്ങളാണ്.
വംശീയ ശുദ്ധി നിലനിർത്തുന്നതിന്റെ പേരിൽ Hitler ഉം നാസി പാർട്ടിയുമെല്ലാം ചെയ്ത കൊടും ക്രൂരതകൾ ചരിത്രത്തിന്റെ ഏടുകളിൽ ഇന്നും ഉണങ്ങാത്ത മുറിവുകളായി അവശേഷിക്കുന്നു.
ഇന്നും യൂറോപ്പിൽ അത്തരം പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കുന്ന നവ-നാസിസ്റ്റ് നവ- ഫാസിസ്റ്റ് പാർട്ടികൾ ഉണ്ട് എന്ന് അറിയുമ്പോൾ പലർക്കും അത്ഭുതം തോന്നിയേക്കാം.
അത്തരത്തിൽ സ്വീഡനിൽ നില നിൽക്കുന്ന ഒരു പ്രസ്ഥാനമാണ് Nordic Resistance Movement. നാസിസത്തിന്റെ ആശയങ്ങളെ പിന്തുണയ്ക്കുന്നതു കൊണ്ട് തന്നെ നവ- നാസി പ്രസ്ഥാനമെന്നും ഇത് അറിയപ്പെടുന്നു. Nordic രാജ്യങ്ങളിൽ പെടുന്ന Norway, Finland, Denmark, Iceland തുടങ്ങിയ രാജ്യങ്ങളിലും ഈ പ്രസ്ഥാനം സജീവമായി പ്രവർത്തിക്കുന്നു.
ജനാധിപത്യ വ്യവസ്ഥയെ എതിർക്കുകയും നിരോധിത തീവ്രവാദ സംഘടനയായ Russian Imperial പ്രസ്ഥാനവുമായെല്ലാം ബന്ധം പുലർത്തുന്നതിനാൽ തന്നെ ഈ പ്രസ്ഥാനത്തെ തീവ്രവാദ സംഘടനയായും വിശേഷിപ്പിക്കാറുണ്ട്.
ഈ പ്രസ്ഥാനത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ എന്തെന്നാൽ നവ-നാസിസത്തേയും ഹിറ്റ്ലറേയും പ്രശംസിച്ചു കൊണ്ടുള്ള ലഘുലേഖകൾ വിതരണം ചെയ്യൽ, നഗര പ്രദേശങ്ങളിൽ പരസ്യ പ്രസംഗങ്ങൾ സംഘടിപ്പിക്കൽ എന്നിവയാണ്. കുടിയേറ്റക്കാരെ നിർമ്മാർജനം ചെയ്ത് സ്വദേശി വത്കരണം ചെയ്യുക എന്നതാണ് ഇവരുടെ മറ്റൊരു പ്രധാന ലക്ഷ്യം.
ഈ സംഘടനയുടെ അക്രമ സ്വഭാവത്തേയും സമൂഹത്തിന്റെ നല്ല നടപ്പിനു വിപരീതമായ പ്രവർത്തനങ്ങളുടേയും ഫലമായി സെപ്റ്റംബർ 2020 ന് Finland ഈ സംഘടനയ്ക്ക് നിരോദനമേർപ്പെടുത്തുകയുണ്ടായി.
തീവ്ര വലത് പക്ഷ വാദങ്ങൾക്ക് പേര് കേട്ട മറ്റൊരു യൂറോപ്യൻ രാജ്യമാണ് ഇറ്റലി. അവിടെ നിലനിൽക്കുന്ന തീവ്ര വലതു പക്ഷ പ്രസ്ഥാനമാണ് കുടിയേറ്റ വിരുദ്ധ പ്രസ്ഥാനം അഥവ Anti-Immigrant Lega. ഇറ്റലിയുടെ മുൻ ഉപ പ്രധാനമന്ത്രി ആയിരുന്ന Matteo Salvini ആണ് ഈ പ്രസ്ഥാനത്തിന് നേതൃത്വം വഹിക്കുന്നത്. ഭരണകാലത്ത് Salvini, യൂറോപ്പിലെ മറ്റ് തീവ്ര വലതു പക്ഷ പ്രസ്ഥാനങ്ങളുമായി സജീവമായി ബന്ധം പുലർത്തിയിരുന്നു. കൂടാതെ കൂടിയേറ്റ വിരുദ്ധ നിലപാടുകളിൽ വളരെ അതികം യോജിക്കുകയും ചെയ്തിരുന്നു.
ഇനി നമുക്ക് യൂറോപ്പിലെ Skinhead കളെ കുറിച്ച് നോക്കാം. യൂറോപ്പിൽ പ്രത്യേകിച്ച് ഇംഗ്ലണ്ടിൽ യുവ തൊഴിലാളികൾക്കിടയിൽ രൂപം കൊണ്ട ഒരു ഉപസംസ്കാരം അല്ലെങ്കിൽ ഒരു പ്രസ്ഥാനമാണ് Skinheads. പ്രത്യേക രീതിയിലുള്ള Hairstyle ഉം വസ്ത്രധാരണവുമാണ് ഇവരുടെ പ്രത്യേകത. ഈ പ്രസ്ഥാനത്തിന്റെ തുടക്കകാലങ്ങളിൽ ഇവർക്ക് ഒരു രാഷ്ട്രീയ ചായ്‌വും ഇല്ലായിരുന്നുവെങ്കിലും പിൽകാലത്ത് തീവ്ര വലത്, ഇടത് പ്രസ്ഥാനങ്ങളിൽ സജീവമായി പ്രവർത്തിക്കുവാൻ തുടങ്ങി. Skinheads വംശീയത പ്രകടിപ്പിച്ചിരുന്നത് സംഗീതത്തിലൂടെയും തെരുവിൽ അക്രമങ്ങൾ നടത്തിയുമായിരുന്നു.
പല രാജ്യങ്ങളിലും Skinheads നെ തീവ്ര വലതു പക്ഷവാദികൾ ആയിട്ടും നവ ഫാസിസ്റ്റുകളായിട്ടും ആണ് കാണുന്നതെങ്കിലും എല്ലാ Skinhead കളും വംശീയ വാദികൾ അല്ല എന്നതാണ് വാസ്തവം.
കാലങ്ങൾ ഇത്ര പിന്നിട്ടിട്ടും വംശീയതയും വംശീയ അധിക്ഷേപങ്ങളും ലോകത്തിന്റെ പല കോണിലും നടന്നു കൊണ്ടിരിക്കുന്നു എന്നത് വളരെ പ്രയാസം ജനിപ്പിക്കുന്ന ഒന്നാണ്. ഇനിയുള്ള പുതിയ തലമുറയിലെങ്കിലും ഇത്തരം പ്രവണതകൾ ഉണ്ടാവാതെ ഇരിക്കട്ടെ എന്ന് പ്രത്യാശിച്ചു കൊണ്ട് ഈ വിവരണം ഇവിടെ പൂർത്തിയാക്കുന്നു.