നമ്മളിൽ പലരും യാത്രകളെ ഇഷ്ടപ്പെടുന്നവരാണ്, അത് കൊണ്ട് തന്നെയാണ് നിങ്ങൾ ഈ വീഡിയോ കാണുന്നതും. എന്നാൽ ചില സ്ഥലങ്ങളിൽ കൂടി സഞ്ചരിക്കുമ്പോൾ, പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിൽ കൂടിയും വനപ്രദേശങ്ങളിൽ കൂടിയുമൊക്കെ സഞ്ചരിക്കുമ്പോൾ നാം നേരിടാറുള്ള ഒരു പ്രധാന പ്രശ്നമാണ് ഇന്റർനെറ്റിന്റേയും മൊബൈൽ കണക്ടിവിറ്റിയുടേയും ലഭ്യത ഇല്ലായ്മ. എന്നാൽ ഈയൊരു യൂറോപ്യൻ രാജ്യത്ത് മേൽ പറഞ്ഞ പ്രശ്നം നിങ്ങൾക്ക് നേരിടേണ്ടി വരികയേ ഇല്ല. കാരണം വനമധ്യേ പോലും 4G ഇന്റർനെറ്റ് ലഭ്യമാക്കുന്ന അപൂർവ്വം ചില യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നാണ് ഈ രാജ്യം. മാത്രമല്ല അത് തികച്ചും സൗജന്യവുമായിരിക്കും. ഏതാണ് ആ രാജ്യം എന്നല്ലേ ? Estonia.
വടക്കൻ യൂറോപിൽ, ബാൽട്ടിക് സമുദ്രത്തിന്റെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ച് രാജ്യമാണ് Estonia. റഷ്യാ, ലാറ്റ്വിയ എന്നീ രാജ്യങ്ങളാണ് Estonia യുമായി അതിർത്തി പങ്കിടുന്നത്. 2,222 ദ്വീപുകളാൽ സമ്യദ്ധമായ ഈ രാജ്യം 45,227 Square Km പ്രദേശത്തോട്ടായിട്ട് ആണ് വ്യാപിച്ചു കിടക്കുന്നത്. കൂടാതെ യൂറോപ്പിലെ ജനസാന്ദ്രത കുറഞ്ഞ രാജ്യം കൂടിയാണ് Estonia. ആകെ 1.3 ദശലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ വരുന്നത്. Estonia യുടെ തലസ്ഥാന നഗരിയായ Tallin ഇന്ന് UNESCO യുടെ ലോക പൈതൃക പട്ടികയിലെ ഒരു പ്രധാന ഇടം കൂടിയാണ് .
രണ്ടാം ലോക മഹായുദ്ധകാലത്ത് സോവിയറ്റ് യൂണിയന്റെ കീഴിലായിരുന്ന ഈ രാജ്യം വളരെ പരിതാപകരമായ അവസ്ഥയിൽ ആയിരുന്നു. പിന്നീട് 1991-ൽ ആണ് Estonia യ്ക്ക് USSR -ൽ നിന്നും സ്വാതന്ത്ര്യം ലഭിക്കുന്നത്. അതിനു ശേഷം Estonia ജനാദിപത്യ ഭരണത്തിലേക്ക് മാറുകയായിരുന്നു. കൂടാതെ സമ്പദ് വ്യവസ്ഥയേ മുതലാളിത്ത സമ്പദ് വ്യവസ്ഥയിലോട്ട് പുന:ക്രമീകരിക്കുകയും ചെയ്തു. പിന്നീട് ഉള്ള Estonia യുടെ വളർച്ച വളരെ ദ്രുതഗതിയിൽ ആയിരുന്നു. ഇന്ന് ലോകത്തെ സമ്പന്ന രാഷ്ട്രങ്ങളിൽ മുൻ നിരയിൽ ആണ് Estonia എന്ന ഈ കൊച്ച് രാജ്യം.
2004-ൽ ആണ് NATO എന്നറിയപ്പെടുന്ന North Atlantic Treaty Organization -ൽ ഉം യൂറോപ്യൻ യൂണിയനിലും Estonia അംഗമാകുന്നത്. യൂറോപ്യൻ യൂണിയന്റെ ഏകീകൃത കമ്പോള വ്യവസ്ഥയിൽ ആയതിനേ തുടർന്ന് പിന്നീട് Estonia യിൽ നിലനിന്നിരുന്ന Kroon എന്ന കറൺസിയിൽ നിന്നും യൂറോയിലോട്ട് മാറുകയും ചെയ്തു.
തുടക്കത്തിൽ പറഞ്ഞതു പോലെ ടെക്നോളജിയോടും ഇന്റർനെറ്റ് സംസ്കാരത്തോടും വളരെ അധികം ആഭിമുഖ്യമാണ് ഈ രാജ്യം പുലർത്തുന്നത്. ലോകത്തിലെ തന്നെ മികച്ച ഇന്റർനെറ്റ് കണക്ടിവിറ്റിയുള്ള രാജ്യം കൂടിയാണ് Estonia. 2002-ൽ ആണ് Estonian ഗവൺമെന്റ് സൗജന്യ Wifi സംവിധാനം കൊണ്ട് വരുന്നത്. ജനസാന്ദ്രമായ പ്രദേശങ്ങളിൽ മാത്രമല്ല ഇവിടെ Wifi ലഭ്യമാകുന്നത്, കാടുകളുടെ നടുവിൽ പോലും അതിവേഗ ഇന്റർനെറ്റ് ലഭിക്കുന്നു എന്നുള്ളതാണ്.
2005 ൽ വോട്ടിംഗ് ഓൺ ലൈൻ വഴി ആക്കിയതോടെ ലോകത്തിലെ തന്നെ ആദ്യത്തെ ഓൺലൈൻ വോട്ടിംഗ് സംവിധാനം സ്വീകരിച്ച രാജ്യമായി Estonia മാറി. അതേ സമയം മറ്റു രാജ്യങ്ങൾ ഇപ്പോഴും അതിനെ കുറിച്ച് ചിന്തിക്കുന്നതേയുള്ളു. ശരിക്കും ഭാവിയിലേക്കുള്ള ചുവടു വയ്പ്പു തന്നെയായിരുന്നു Estonia യുടെ ഈ സമ്പ്രദായം.
കൂടാതെ നികുതി അടയ്ക്കുന്നതിനും വീട്ടുസാധനങ്ങൾ വാങ്ങുന്നതിനും എന്തിനേറേ വ്യവസായങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനു പോലും പൂർണ്ണമായും ഓൺലൈൻ ഇടപാടുകളെയാണ് ആശ്രയിക്കുന്നത്. ഇതിനായി ഇവിടുത്തെ ഓരോ പൗരന്മാരും Digital Signature അടങ്ങിയ ID Card ആണ് ഉപയോഗപ്പെടുത്തുന്നത്. ഈ കാർഡിനെ കമ്പ്യൂട്ടറുമായോ മൊബൈലുമായോ ബന്ധിപ്പിച്ച് ഏത് തരം പണമിടപാടുകളും നടത്താവുന്നതാണ്.
Estonia യിൽ നിലനിൽക്കുന്ന മറ്റൊരു ഉപയോഗപ്രദമായ സേവനമാണ് E-residency Service. ഈ സേവനം ഉപയോഗപ്പെടുത്തി കൊണ്ട് ലോകത്തുള്ള ഏതൊരു വ്യക്തിക്കും സ്വന്തമായി Estonia യിൽ ഓൺലൈൻ സംരംഭങ്ങൾ തുടങ്ങാവുന്നതാണ്. ആഗോള തലത്തിൽ ഡിജിറ്റൽ സംരംഭങ്ങൾ ശൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി കൊണ്ട് വന്നിരിക്കുന്നത്.
ഇത് കൂടാതെ ധാരാളം ഡിജിറ്റൽ ഉൽപ്പന്നങ്ങളുടെ സൃഷ്ടാക്കൾ കൂടിയാണ് Estonians. അതിൽ ഒന്നാണ് നമുക്കെല്ലാം സുപരിചിതമായിട്ടുള്ള Skype എന്ന വീഡിയോ കോളിംഗ് ആപ്ലിക്കേഷൻ. 2003-ൽ ഒരു ചെറിയ രീതിയിൽ തുടങ്ങിയ ഈ സംരംഭം ഇന്ന് 300 ദശലക്ഷം ഉപഭോക്താക്കളുള്ള സേവനമായി മാറിയിരിക്കുകയാണ്.
ഇനി Estonia യുടെ മറ്റ് പ്രത്യേകതകളിലേക്ക് കടക്കാം അതിലൊന്നാണ് ഇവിടുത്തെ പൊതു ഗതാഗത സംവിധാനം. ഏതൊരു യൂറോപ്യൻ രാജ്യത്തും ഉള്ളതു പോലെ വളരെ മികച്ച പൊതു ഗതാഗത സംവിധാനമാണ് ഇവിടെയും ഉള്ളത്. എടുത്ത് പറയേണ്ട മറ്റൊരു പ്രത്യേകത എന്നത് Estonia യുടെ നഗര ഹൃദയമായ Tallinn-ൽ ചുറ്റിസഞ്ചരിക്കുന്നതിന് തികച്ചും സൗജന്യമായ പൊതു ഗതാഗത സമ്പ്രദായമാണ് ഇവിടെയുള്ളത്.
കായിക വിനോദത്തിലും മറ്റുമെല്ലാം വളരെ തൽപ്പരരാണ് Estonian ജനത. ഇവിടുത്തെ രസകരമായിട്ടുള്ള ഒരു കായിക വിനോദമാണ് Wife carrying champianship .അതായത് ഭാര്യയെ ചുമലിൽ ഏന്തി കൊണ്ട് പല കടമ്പകളും കടന്ന് ഓട്ട മത്സരത്തിൽ ജയിക്കുക എന്നതാണ് ഈ കായിക വിനോദത്തിന്റെ ലക്ഷ്യം. Non-olympic Sports -ൽ പെട്ട ഈ കായിക വിനോദത്തിൽ പതിനൊന്ന് തവണയാണ് Estonia ചാമ്പ്യൻഷിപ്പ് നേടിയിരിക്കുന്നത്. ഇത് പോലെ ധാരാളം കായിക വിനോദങ്ങൾ ഇഷ്ടപ്പെടുന്നവരാണ് Estonians.
Estonia യെ കുറിച്ചുള്ള മറ്റൊരു രസകരമായ വസ്തുത എന്നത് രാജ്യത്ത് പുരുഷൻമാരേക്കാൾ കൂടുതൽ സ്ത്രീകൾ ഉണ്ട് എന്നതാണ്. അതായത് 100 സ്ത്രീകൾക്ക് 84 പുരുഷൻമാർ എന്ന അനുപാദമാണ് ഇവിടെയുള്ളത്.
Estonia യുടെ മറ്റൊരു പ്രത്യേകത എന്നത് മതവിശ്വാസം വളരെ കുറവാണ് ഇവിടുത്ത്കാർക്ക് ഏകദേശം 16 % ജനങ്ങൾ മാത്രമാണ് ഇവിടെ ദൈവ വിശ്വാസികളായിട്ടുള്ളത്.
ഇത് പോലെ ധാരാളം പ്രത്യേകതകളും സവിശേഷതകളും ഉള്ള ഒരു രാജ്യമാണ് Estonia. നിങ്ങൾക്ക് എപ്പോഴെങ്കിലും അവസരം ലഭിക്കുമ്പോൾ ഈ രാജ്യം സന്ദർശിക്കുന്നത് പുതിയൊരു അനുഭവം തന്നെയായിരിക്കും.