top of page

സ്ത്രീ ജനനേന്ദ്രിയ ഛേദനംഇന്ന് ലോകത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്? നിങ്ങൾക്ക് പല ഉത്തരങ്ങൾ ഉണ്ടാകാം പലതും സാമൂഹ്യ പ്രാധാന്യം ഉള്ളതുമാണ് എന്നാൽ ഇന്ന് നാം ചർച്ച ചെയ്യാൻ പോകുന്നത് ലോകത്തിന്റെ പല ഭാഗങ്ങളിൽ നടത്തി വരുന്നതും മനസാക്ഷിയെ മരവിപ്പിക്കുന്നതുമായ സ്ത്രീജനനേന്ദ്രിയ ഛേദനം എന്ന ഒരു സാമൂഹിക വിപത്തിനെ കുറിച്ചാണ്.


അപ്പോൾ എന്താണ് സ്ത്രീ ജനനേന്ദ്രിയ ഛേദനം ?. പൂർണ്ണമായോ ഭാഗികമായോ ഒരു പെൺകുട്ടിയുടെ ബാഹ്യ ജനനേന്ദ്രിയത്തെ മുറിച്ചുമാറ്റുന്ന വളരെ ക്രൂരവും പ്രാകൃതവുമായ ഒരു പരിശീലനമാണ് സ്ത്രീ ജനനേന്ദ്രിയ ഛേദനം കൊണ്ട് അർത്ഥമാക്കുന്നത്.സാധാരണയായി അഞ്ചുവയസ്സിന് താഴെയുള്ള പെൺകുട്ടികളെയാണ് ഈ ക്രൂരതയ്ക്ക് വിധേയമാക്കുന്നത് എങ്കിലും ചില സമൂഹങ്ങളിൽ കൗമാരക്കാരായ പെൺകുട്ടികളെയും ഈ ക്രൂരതയ്ക്ക് വിധേയരാക്കാറുണ്ട്.

പെൺകുട്ടികളിൽ നടത്തി വരുന്ന ഈ അപകടകരമായ പരിശീലനത്തിലൂടെ ആരോഗ്യകരമായ ഒരു ഗുണവും ചെയ്യുന്നില്ല എന്നത് മാത്രമല്ല മറിച്ച് ശാരീരികവും മാനസികവുമായ സങ്കീർണതകൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ചില സന്ദർഭങ്ങളിൽ മരണത്തിന് വരയ്ക്കും ഇത് കാരണമാകാറുണ്ട്.


ലോകത്താകമാനം ഏകദേശം 90 രാജ്യങ്ങളിൽ ഈ ആചാരം !അല്ല ദുരാചാരം നടക്കുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്. എന്നാൽ ആകെ 32 രാജ്യങ്ങളിൽ മാത്രമാണ് ഇതിന്റെ കണക്കെടുപ്പ് നടത്തിയിരിക്കുന്നത്.അതിൻറെ അടിസ്ഥാനത്തിൽ 200 ദശലക്ഷം പെൺകുട്ടികളും വനിതകളും ആണ് ഇതുവരെ ഈ ദുർ അനുഷ്ടാനത്തിലൂടെ കത്തിക്കിരയായിരിക്കുന്നത്.എന്നാൽ ബാക്കിയുള്ള മറ്റു രാജ്യങ്ങളിലെ , പുറംലോകം അറിഞ്ഞതും അറിയാത്തതുമായ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ അത് ഇപ്പോഴുള്ളതിന്റെ രണ്ടോമൂന്നോ ഇരട്ടിയോ അതിൽ കൂടുതലോ ആകാനാണ് സാധ്യത.

പ്രധാനമായും ആഫ്രിക്ക മിഡിൽ ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലാണ് സ്ത്രീ ജനനേന്ദ്രിയ ഛേദനം നടക്കുന്നത്.

ഇനി ഏതെല്ലാം തരത്തിലുള്ള സ്ത്രീ ജനനേന്ദ്രിയ ഛേദന രീതികളാണ് ഇന്ന് നിലനിൽക്കുന്നത് എന്ന് നോക്കാം.

അതിൽ ഒന്നാമത്തേത് ജനനേന്ദ്രിയത്തിന്റെ ഭാഗമായ clitoris മലയാളത്തിൽ കൃസരി എന്ന ഭാഗം പൂർണമായോ ഭാഗികമായോ മുറിച്ചു മാറ്റുന്നതാണ്.ഇതിനെ Clitoridectomy അഥവാ സ്ത്രീലിന്ഗചേദം എന്നാണ് അറിയപ്പെടുന്നത്.

അടുത്ത രീതി എന്നത് Clitoris എന്ന ഭാഗം കൂടാതെ labia minora എന്ന ഭാഗം കൂടി നീക്കം ചെയ്യുന്നു. ചില സന്ദർഭങ്ങളിൽ labia majora എന്ന ഭാഗവും നീക്കം ചെയ്യപ്പെടാറുണ്ട്.

മൂന്നാമത്തെ രീതി എന്നത് Clitoris, labia minora, labia majora എന്നിവ മുറിച്ച് മാറ്റുന്നത് കൂടാതെ ശേഷിക്കുന്ന ചർമം തുന്നി ചേർക്കുകയും, മൂത്രവിസർജനത്തിനും , ആർത്തവ രക്തം പുറം തള്ളുന്നതിനു വേണ്ടിയും ഒരു സുഷിരം മാത്രം അവശേഷിപ്പിക്കുന്നു. ഇതിനെ Infibulation എന്നാണ് പറയുന്നത്.

ഇത്രയും കേട്ടപ്പോൾ തന്നെ നിങ്ങൾക്ക് ഈ വൈകൃത ആചാരത്തിന്റെ ഭീകരത മനസ്സിലായിക്കാണും .എന്നാൽ നാലാമത്തെ രീതി മനുഷ്യമനസ്സാക്ഷിയെ തന്നെ മരവിപ്പിക്കുന്നതാണ്. അതായത് മേൽപ്പറഞ്ഞ ക്രൂരതകൾ എല്ലാം ചെയ്യുന്നതോടൊപ്പം ജനനേന്ദ്രിയത്തിൽ പൊള്ളൽ ഏൽപ്പിക്കൽ,സുഷിരങ്ങൾ ഉണ്ടാക്കൽ, ചുരണ്ടൽ തുടങ്ങിയ പലവിധ വൈകൃത പ്രവർത്തികളും ചെയ്യുന്നു.

ഈ ആചാരത്തിന്റെ ഒരു പ്രത്യേകത എന്നത് ഇതിന് ഒരു മതവുമായി ബന്ധമില്ല എന്നതാണ്. കാരണമെന്തെന്നാൽ BC 2200 മുതലാണ് ഈ സമ്പ്രദായത്തിന് തുടക്കം കുറിച്ചിരിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. അതായത് ഇന്ന് നിലനിൽക്കുന്ന മതങ്ങൾ ഉൽഭവിക്കുന്നതിനു മുൻപ് . എന്നിരുന്നാലും ഈ പ്രാചീന സമ്പ്രദായം ഇന്നും തുടർന്ന് പോകുന്നുണ്ട് എന്നത് അതിശയം ജനിപ്പിക്കുന്ന ഒന്നാണ്. എന്നിരുന്നാലും

ഭൂരിപക്ഷം മതങ്ങളും ഈയൊരു ആചാരത്തെ ഇന്ന് എതിർക്കുന്നുണ്ട്.ഉദാഹരണം പറയുകയാണെങ്കിൽ ഖുർആനിൽ ഈ ആചാരത്തെ കർശനമായ ലംഘനം ആയിട്ടാണ് കണക്കാക്കുന്നത്.കൂടാതെ sharia നിയമലംഘനം കൂടിയാണ് ഈ ആചാരം.

എന്നിരുന്നാലും ഈ ആചാരത്തെ പല രാജ്യങ്ങളിലുള്ള മതനേതാക്കളും പിന്തുണയ്ക്കുന്നുണ്ട് എന്നുള്ളതാണ് വാസ്തവം.അതുകൊണ്ടുതന്നെ ഈ ആചാരത്തെ സമൂഹത്തിൽ നിന്നും പിഴുതു മാറ്റുന്നതിനും അവരുടെ പങ്ക് വളരെ വലുതാണ്.

ഇന്ന് ലോകത്തിൻറെ പല ഭാഗങ്ങളിലും സ്ത്രീ ജനനേന്ദ്രിയ ചേദനം നടക്കുന്നത് അല്ലെങ്കിൽ നടത്തപ്പെടുന്നതിന്റെ പ്രധാനകാരണം എന്നത് ആ ഒരു പ്രത്യേക സമുദായത്തിൽ ഒറ്റപ്പെടാതിരിക്കാൻ വേണ്ടി മാത്രമാണ്. ഈ പ്രക്രിയയിലൂടെ തങ്ങളുടെ മക്കൾക്ക് ശാരീരികവും മാനസികവും ആയിട്ടുള്ള തകരാറുകൾ സംഭവിക്കും എന്നറിഞ്ഞിട്ടും അവരുടെ മാതാപിതാക്കൾ ഈ ആചാരത്തിന് മുതിരുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെയാണ് . കൂടാതെ ഈയൊരു പ്രക്രിയയ്ക്ക് തങ്ങളുടെ പെൺ മക്കളെ വിധേയമാക്കിയില്ലെങ്കിൽ അവരുടെ പവിത്രത നിലനിർത്താൻ കഴിയില്ലെന്നും, അല്ലെങ്കിൽ സമുദായത്തിലുള്ളവർ തങ്ങളുടെ പെൺ മക്കളെ ബഹുമാനിക്കില്ല എന്നും മറ്റുമുള്ള മിഥ്യാ ഭയത്തിൽ നിന്നും ആണ് ഇത്തരം സമുദായത്തിലുള്ളവർ ഈ ക്രൂരതയ്ക്ക് തങ്ങളുടെ മകളെ ഇരയാക്കുന്നത്. കൂടാതെ തങ്ങളുടെ പാരമ്പര്യം നിലനിർത്തുക എന്നുള്ള വിഡ്ഢിത്തവും.

ഇത്രയൊക്കെ ആണെങ്കിലും ഈയൊരു ആചാരത്തെ പറ്റി പരസ്യമായ സംസാരിക്കുന്നതിനും വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ഇത്തരം സമുദായത്തിലുള്ളവർ .അതുകൊണ്ടുതന്നെ ഈ അനാചാരത്തിനെതിരെ ചോദ്യം ചെയ്യപ്പെടാതെ ഇന്നും പല സമൂഹങ്ങളിലും ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.

2007ലാണ് ആണ് ആദ്യമായി സ്ത്രീ ജനനേന്ദ്രിയ ഛേദനത്തിനെതിരെ ഐക്യരാഷ്ട്രസഭയിൽ നിന്നും ഔദ്യോഗിക മായിട്ടുള്ള നീക്കം തുടങ്ങുന്നത്. 2008 ലോകാരോഗ്യസംഘടന അടങ്ങുന്ന മറ്റ് ഒൻപത് സംഘടനയും സ്ത്രീ ജനനേന്ദ്രിയം ഛേദനത്തിനെതിരെയുള്ള പ്രസ്ഥാവന പുറപ്പെടുവിക്കുകയും ചെയ്തു.ഇന്നും ഐക്യരാഷ്ട്രസഭയും മറ്റു സാമൂഹികക്ഷേമ സംഘടനകളും ഈ സമ്പ്രദായത്തിനെതിരെ ഉള്ള പ്രവർത്തനങ്ങൾ നടത്തി വരികയാണ്.

നമുക്കുംഇത്തരംചർച്ചകൾ സംഘടിപ്പിക്കുകയുംകൂടാതെ പറ്റുന്ന വിധത്തിൽഇതിനെതിരെപ്രവർത്തിക്കുയുംചെയ്യാം.

Comments


bottom of page