top of page

സൂര്യൻ ഉറങ്ങാത്ത നാട് - സ്വാൽ ബഡ് (Svalbard )
മനുഷ്യരെക്കാളും കൂടുതൽ പോളാർ ബെയറുകൾ അധിവസിക്കുന്ന നാട്, ഭൂമിയുടെ വടക്കേ ധ്രുവത്തിനോട് ഏറ്റവും അടുത്തായി സ്ഥിതി ചെയ്യുന്ന നാട് , അർദ്ധരാത്രിക്കു പോലും സൂര്യനെ കാണാൻ കഴിയുന്ന ഭൂമിയിലെ അപൂർവ്വം ഇടങ്ങളിൽ ഒന്ന്, ഇങ്ങനെ പറഞ്ഞു തുടങ്ങിയാൽ സവിശേഷതകൾ ഏറെയാണ് ഈ സ്ഥലത്തിന് . ഏതാണ് ആ സ്ഥലം എന്നല്ലേ ? -സ്വാൽ ബഡ്.

അതേ വടക്കേ യൂറോപ്പിനും ഉത്തര ധ്രുവത്തിനും ഇടയിൽ ആർട്ടിക്ക് സമുദ്രത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു നോർവീജിയൻ ദ്വീപ സമൂഹമാണ് സ്വാൽ ബഡ് .


ഭൂമിയുടെ ഉത്തര ധ്രുവത്തിനോട് ചേർന്നു കിടക്കുന്നതിനാൽ തന്നെ വേനൽ കാലങ്ങളിൽ ഈ പ്രദേശങ്ങളിൽസൂര്യൻ അസ്തമിക്കാതെ എല്ലാ ദിവസവും പകൽ മാത്രമായി കാണപ്പെടുന്നു. അതിനാൽ അർദ്ധരാത്രിയിലും വെളുപ്പിന് രണ്ട് മണിക്കുമെല്ലാം സൂര്യൻ ഉദിച്ചു നിൽക്കുന്നത് കാണാം. ആദ്യം കേൾക്കുമ്പോൾ വിചിത്രമായി തോന്നാമെങ്കിലും വാസ്തവത്തിൽ സൂര്യൻ ഒരിക്കൽ പോലും അസ്തമിക്കുന്നില്ല എന്നതാണ് സത്യം. പകരം ചെറിയ രീതിയിലുള്ള സൂര്യന്റെ സ്ഥാനമാറ്റം മാത്രമേ ഇവിടെ സംഭവിക്കുന്നുള്ളു. ഈ പ്രതിഭാസത്തെ Midnight Sun എന്നാണ് അറിയപ്പെടുന്നത്.

അത് പോലെ ശൈത്യകാലത്ത് സൂര്യൻ ഉദിക്കുകയും ഇല്ല അതിനാൽ ഈ കാലയളവിൽഉള്ള മുഴുവൻ ശൈത്യകാല ദിവസങ്ങളും രാത്രിയായും അനുഭവപ്പെടുന്നു. ഈ പ്രതിഭാസത്തെധ്രുവ രാത്രി അഥവ Polar night എന്നും അറിയപ്പെടുന്നു.

ഈയൊരു പ്രത്യേകതകൾ ഉള്ളതു കൊണ്ട് തന്നെ ആദ്യമായി മറ്റു രാജ്യങ്ങളിൽ നിന്ന്, ഇവിടെ വന്ന് താമസിക്കുന്ന കുറച്ചു പേർക്കെങ്കിലും ഇവിടം വിചിത്രമായിട്ടും ഭീതി ജനകമായിട്ടും തോന്നാവുന്നതാണ്.


കൂടാതെ താമസ സ്ഥലത്തു നിന്ന് പുറത്തു പോകുമ്പോഴോ സ്ഥലം ചുറ്റി സഞ്ചരിക്കാൻ പോകുമ്പോഴോ കൈയിൽ തോക്കു പോലുള്ള ആയുധങ്ങൾ സൂക്ഷിക്കുക എന്നത് ഇവിടുത്തെ ഗവൺമെന്റ് പൗരൻമാർക്ക് കൊടുക്കുന്ന കർശന നിബന്ധനയാണ്.

കാരണം, പോളാർ ബെയറുകൾ റെയ്ൻ ഡിയറുകൾ പോലെ യുള്ള വന്യജീവികൾ അടങ്ങുന്ന ഒരു ആവാസ വ്യവസ്ഥയുടെ ഭാഗം കൂടിയാണ് സ്വാൽ ബഡ്. അതിനാൽ തന്നെ അപകട ഘട്ടങ്ങളിൽ സ്വയം രക്ഷയ്ക്കു വേണ്ടിയാണ് ഈയൊരു നിബന്ധന കൊണ്ടുവന്നത്.


ഈ ദ്വീപിൽ റോഡ് ശ്യംഗല വളരെ പരിമിധമായതിനാൽ ഇവിടെയുള്ളവർ കൂടുതലായി ആശ്രയിക്കുന്നത് മഞ്ഞിൽ കൂടി ഓടിക്കാൻ കഴിയുന്ന Snow mobile കളെയാണ്. ഒരു രസകരമായിട്ടുള്ള കാര്യം എന്തെന്നാൽ ഇവിടെയുള്ള ജനസംഖ്യയെ ക്കാളും കൂടുതൽ registered ആയിട്ടുള്ള Snow mobile വാഹനങ്ങൾ ഇവിടെ ഉണ്ട് എന്നതാണ്.


ഏകദേശം 2500 ഓളം പേർ അധിവസിക്കുന്ന ജനവാസ കേന്ദ്രങ്ങളായ longyearbyen, Barentsburg എന്നീ രണ്ട് പ്രധാനപ്പെട്ട പട്ടണങ്ങൾ അണ് ഇവിടെ ഉള്ളത്. ഇവിടങ്ങളിൽ ജോലിക്കായോ സന്ദർശനത്തിനായോ വരുന്നവർക്ക് വിസ വേണ്ട എന്നത് എടുത്ത് പറയേണ്ട ഒരു കാര്യം തന്നെയാണ്. 50 ഓളം രാജ്യങ്ങളിൽ നിന്നും വരുന്ന കുടിയേറ്റക്കാരാണ് ഈ നാടിനെസ്വന്തം വീടാക്കിയിരിക്കുന്നത്.

ഈ നാട്ടിലെ ആളുകളുടെ മൂന്നിൽ ഒന്ന് ഭാഗവും മറ്റു രാജ്യങ്ങളിൽ നിന്നും എത്തിയവരാണ്.


1925 ൽ പ്രാബല്യത്തിൽ വന്ന സ്വാൽ ബഡ് ഉടമ്പടിയിലാണ് ഈ ദ്വീപ്വിസ രഹിത മേഖയായി പ്രഖ്യാപിച്ചത്.

ഈയൊരു ഇളവ് ഉള്ളത് കൊണ്ട് തന്നെ ലോകത്തുള്ള ഏതൊരു മനുഷ്യനും ഇവിടെ വന്ന് സ്ഥിര താമസമാക്കുന്നതിനു എളുപ്പമായി.

ഇപ്പോൾ ഇവിടെ കാണാൻ കഴിയുന്ന വിഭിന്നമായ ജന സമൂഹംഉണ്ടാകാൻ കാരണവും ഇതു തന്നെയാണ്.


(Islandske annaler) ice landic ചരിത്രമനുസരിച്ച് സ്വാൽ ബഡ് 1194-ൽ ആണ് കാണ്ടെത്തിയതെങ്കിലും അന്ന് ഈ ദ്വീപ് ലോകത്തിന് അജ്ഞാതമായിരുന്നു. പിന്നീട് 1596-ൽ ഡച്ച് പര്യവേഷകൻ മാരായിരുന്ന Williem Barents ഉം Jacob van Heemskerch ഉം കൂടിയാണ് ഈ ദ്വീപ്വീണ്ടും കണ്ടെത്തുന്നതും ലോക ശ്രദ്ധ നേടുന്നതും.


അതു കഴിഞ്ഞ് 1600 കളോടെ തിമിംഗല വേട്ടയുടെ പ്രധാന കേന്ദ്രമായി മാറി ഈ ദ്വീപ്. ഫ്രാൻസ്, ബ്രിട്ടൻ, ഡെൻമാർക്ക്, നെതർലാന്റ് തുടങ്ങിയ രാജ്യങ്ങളിലെ തിമിംഗല വേട്ടക്കാർ ആയിരുന്നു ഇവിടെ പ്രധാനമായും എത്തിയിരുന്നു. എന്നാൽ 1800 കളോടെ തിമിംഗല വേട്ട നിർത്തലാക്കുകയും കൽക്കരി ഖനനത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുകയും ചെയ്തു.


പിന്നീടുള്ള കാലഘട്ടങ്ങളിൽ കൽക്കരി ഖനനത്തിൽ നിന്നും ഉണ്ടായിരുന്ന വരുമാനമായിരുന്നു ഈ നാടിന്റെസമ്പദ് വ്യവസ്ഥയുടെ നെടും തൂണായി നില നിന്നിരുന്നത്.

ഏകദേശം ഒന്നര നൂറ്റാണ്ടോളം കൽക്കരി ഖനനം തുടർന്നു എന്നാൽ പിൽക്കാലത്ത് കൽക്കരി വ്യവസായത്തിൽ നിന്നും വിട്ടു നിൽക്കുകയും വിനോദ സഞ്ചാരം, ശാസ്ത്ര ഗവേഷണം എന്നീ മേഖലകളിലേക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുകയും ചെയ്തു.

സ്വാൽ ബഡിന്റെ പ്രകൃതി ഭംഗിയും ആർട്ടിക് പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന പോളാർ ബെയറുകളുടെ സാന്നിദ്യവും കൂടുതൽ വിനോദ സഞ്ചാരികളെ ഇവിടം ആകർഷിക്കുകയും ഈ പ്രദേശംനോർത്തിലെ ഒരു പ്രധാനപ്പെട്ട വിനോദ സഞ്ചാര മേഖല ആയി തീരുകയും ചെയ്തു.


അതു പോലെ തന്നെ കാലാവസ്ഥ ഗവേഷണത്തിനും മറ്റും വളരെ അനുയോജ്യമായ പ്രദേശങ്ങളാണ് സ്വാൽ ബഡിന്റെ വടക്കൻ പ്രദേശങ്ങൾ. ഉത്തര ധ്രുവത്തിനോട് ചേർന്നു കിടക്കുന്നതു കൊണ്ടു തന്നെ കാലാവസ്ഥയിലുണ്ടാകുന്ന നേരിയ വ്യതിയാനങ്ങൾ പോലും വളരെ കൃത്യതയോടെ പഠിക്കാൻ കഴിയും എന്നതാണ് ഒരു പ്രത്യേകത.


ശാസ്ത്ര സാങ്കേതിക മേഖലയിലുള്ള സ്വാൽ ബഡിന്റെ അടുത്ത സംഭാവന എന്നത് ഇവിടെയുള്ള ഗ്ലോബൽ സീഡ് വോൾറ്റ് (Global Seed vault) ആണ്.

ലോകത്തിന്റെ പല കോണിൽ നിന്നും ശേഖരിച്ച വിവിധ ഇനം സസ്യങ്ങളുടെ വിത്തുകളാണ് ഇവിടെ ഭദ്രമായി ശേഖരിച്ചു വച്ചിരിക്കുന്നത്.

ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം എന്നത് ഇനി ഉള്ള വരും കാലങ്ങളിൽ അഗോള തലത്തിൽ ഉണ്ടാകാവുന്ന പ്രകൃതി ക്ഷോഭമോ അല്ലെങ്കിൽ ആണവ ആക്രമണമോ മൂലം ഒരു പക്ഷേ ഭൂമിയിലെ എല്ലാ സസ്യ ജൈവ സമ്പത്തെല്ലാം നഷ്ടമായാലും പുതിയൊരു ലോകം ശൃഷ്ടിച്ചെടുക്കുക എന്നതാണ്.


ഏകദേശം 4.5 മില്യൻ ഇനത്തിൽ ഉള്ള വിത്തുകളാണ് സീഡ് വോർട്ടിൽ സംഭരിച്ചു വയ്ക്കാൻ കഴിയുക. അതിൽ ഓരോ ഇനത്തിന്റേയും 500 വിത്തുകളാണ് ഉണ്ടാവുക. അങ്ങനെ ആണെങ്കിൽ പരമാവധി 2.5 ബില്യൻ വിത്തുകൾ ഈ നിലവറയിൽസംരക്ഷിച്ചു വയ്ക്കാൻ കഴിയും.


അമേരിക്കൻ കാർഷിക വിദഗ്ദനും ക്രോപ്പ് ട്രാസ്റ്റിന്റെ (crop trust) മുൻ എക്സാക്യൂട്ടീവ് ഡയറക്ടറുമായിരുന്ന Cary Fowler ന്റെ നേതൃത്വത്തിൽ 2008 ഫെബ്രുവരി 26 നായിരുന്നു ഈ സംരംഭം ആരംഭിച്ചത്.


ഇതു പോലെ പല പലപ്രത്യേകതകളും ചരിത്രവുമുള്ള ഒരു ചെറിയ ദ്വീപ സമൂഹമാണ് സ്വാൽ ബഡ്. ഇവിടെ താമസിക്കുന്നതിന് അതിന്റേതായിട്ടുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും. ഒരു പ്രാവശ്യമെങ്കിലും ഇവിടം ഒന്ന് സന്ദർശിക്കുന്നത് ജീവിതത്തിലെ വേറിട്ട ഒരു അനുഭവം തന്നെയായിരിക്കും.

Σχόλια


bottom of page