top of page

റെഡ് ലൈറ്റ് സ്ട്രീറ്റ്

വികസനത്തിന്റെ കാര്യത്തിലും സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തിലുമെല്ലാം ലോക രാജ്യങ്ങളോട് ഇഞ്ചോടിഞ്ച് കിട പിടിക്കുന്ന ഒരു രാജ്യമാണ് സിംഗപ്പൂർ. ലോകത്തിന്റെ പല കോണിൽ നിന്നുമുള്ള ആളുകളാണ് ഇവിടെ ജോലിക്കായും മറ്റും എത്തുന്നത്. അതിൽ ഇന്ത്യയിൽ നിന്നുമുള്ള നല്ലൊരു പങ്ക് ജനങ്ങളും ഉൾപ്പെടുo. പ്രധാനമായും തമിഴ് സംസാരിക്കുന്ന ജനങ്ങളാണ് ഇവിടെ കൂടുതലായും ഉള്ളത് അതിനാൽ ആയിരിക്കാം ഇവിടുത്തെ നാല് ഔദ്യോഗിക ഭാഷയിൽ ഒരെണ്ണമായി തമിഴിനെ ഉൾപ്പെടുത്തിയത്.

പക്ഷേ ഇന്ന് ഞാൻ അതിനെ കുറിച്ചൊന്നുമല്ല പറയാൻ പോകുന്നത്. ഇന്ന് ഞാൻ പറയാൻ പോകുന്നത് നിങ്ങൾ അധികമൊന്നും കേട്ടിട്ടില്ലാത്ത, എന്നാൽ പൊതു വേദിയിൽ പറയാൻ മടിക്കുന്ന സിംഗപ്പൂരിലെ ഒരു ചുവന്ന തെരുവിനെക്കുറിച്ചാണ്. Red light district എന്നും അറിയപ്പെടുന്ന ഈ സ്ഥലത്തിന്റെ പേര് Gey lang street എന്നാണ്.

2006-ൽ ഞാൻ സിംഗപ്പൂരിൽ താമസിക്കുമ്പോഴാണ് ഈ street നെ കുറിച്ച് ആദ്യമായ് കേൾക്കുന്നത്. എല്ലാവർക്കും ഉണ്ടായിരുന്നതു പോലെ അവിടെ എന്തായിരിക്കും നടക്കുന്നത് എന്നറിയാനുള്ള കൗതുകം എനിക്കു മുണ്ടായിരുന്നു. അവസാനം ആ street നെ കുറിച്ചറിയാൻ ഞാൻ ഇറങ്ങി തിരിക്കുക തന്നെ ചെയ്തു.

അവിടെ എനിക്ക് കാണാൻ കഴിഞ്ഞത് സിംഗപ്പൂരിലെ രാത്രി ജീവിതത്തിന്റെ മറ്റൊരു മുഖമായിരുന്നു. പകൽ സമയങ്ങളിൽ തികച്ചും സാധാരണമായും ശാന്തമായിട്ടും ഉണ്ടായിരുന്ന street രാത്രികാലങ്ങളിൽ ലൈംഗിക തൊഴിലാളികളുടേയും വിൽപ്പനക്കാരുടേയും പറുദീസ ആയി മാറുന്നതാണ്.

വേശ്യാവൃത്തി സിംഗപ്പൂരിൽ നിയമപരമാണെങ്കിലും അവിടെ ധാരാളം നിയമാനുസൃതമല്ലാത്ത ലൈംഗിക കച്ചവടങ്ങളും നടക്കുന്നുണ്ട് എന്നുള്ളതാണ് വാസ്തവം. പക്ഷേ ഈ നിയമ ലംഘനങ്ങളെ അധികൃതർ കണ്ടില്ല എന്ന് നടിക്കുകയാണ് ചെയ്യുന്നത്. കാരണം gey lang street ലെ ലൈംഗിക തൊഴിൽ വ്യവസായം അവിടുത്തെ ഗവൺമെന്റിന് നിയന്ത്രിക്കാൻ കഴിയാത്ത വിധം വളർന്നു എന്നുള്ളതാണ്.

ലൈംഗിക തൊഴിലിനോടുള്ള സിംഗപ്പൂരുകാരുടെ തുറന്ന സമീപനം അവിടെ ധാരാളം വേശ്യലയങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിനിടയായി. കൂടാതെ അതനുസരിച്ച് ലൈംഗിക തൊഴിൽ ചെയ്യുന്ന സ്ത്രീകളുടെ ആവശ്യകതയും വർദ്ദിച്ചു വന്നു. ലൈംഗിക തൊഴിൽ ചെയ്ത് ജീവിക്കുന്നതിനു വേണ്ടി മാത്രമായി ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ള ആളുകൾ ഇവിടെ എത്തുന്നത് പതിവായിരുന്നു. കേരളത്തിൽ നിന്നു പോലും നിയവവിരുദ്ധമായി സ്ത്രീകളെ ഇവിടെ എത്തിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ചുരുങ്ങിയ സമയം കൊണ്ട് സാമ്പത്തിക നില മെച്ചപ്പെടുത്താം എന്ന ചിന്താഗതി ആകാം ആളുകളെ ഈ മേഖലയിലേക്ക് കടന്നു വരാൻ പ്രേരിപ്പിക്കുന്നത്.

2006 കാലഘട്ടത്തിൽ പോലും ഗവൺമെന്റിന്റെ അനുമതിയോടെ പ്രവർത്തിച്ചിരുന്ന വേശ്യാലയങ്ങളിൽ ജോലി ചെയ്തിരുന്ന സ്ത്രീകൾക്ക് ഒരു ദിവസം 40 സിംഗപ്പൂർ ഡോളർ വരെ പ്രതിഫലം കൊടുത്തിരുന്നു. എന്നാൽ ഗവൺമെന്റിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഈ വേശ്യാലയങ്ങൾക്ക് ചില ചട്ടങ്ങൾ പാലിക്കേണ്ടതായിട്ടുണ്ടായിരുന്നു.

ഉദാഹരണത്തിന് ലൈംഗിക തൊഴിലാളികളെ സമയാസമയങ്ങളിലുള്ള HIV test നടത്തുക. അതു പോലെ തന്നെ ഈ സ്ഥാപനങ്ങൾ പ്രർത്തിക്കുന്നതിനായി തദ്ദേശ പോലീസ് സ്റ്റേഷനിൽ നിന്നും ലൈസൻസി നോടൊപ്പം നൽകുന്ന പേരും ഫോട്ടോയും അടങ്ങുന്ന yellow card കൈവശം വയ്ക്കുക തുടങ്ങിയ കുറച് നിബന്ധനകൾ ഉണ്ടായിരുന്നു.

എന്നാൽ ഈ നിബന്ധനകൾ ഒന്നും പാലിക്കാതെ തന്നെ ധാരാളം ലൈംഗിക കച്ചവടം നടത്തുന്നുമുണ്ട്. tax ഉം ഒന്നും അടക്കാതെ വേശ്യാവൃത്തി ചെയ്തിരുന്ന സ്ത്രീകൾക്ക് ആഴ്ച്ചയിൽ അഞ്ച് ദിവസം ജോലി ചെയ്താൽ പോലും 4000 സിംഗപ്പൂർ ഡോളർ വരെ കിട്ടിയിരുന്നു.

രാത്രികാലങ്ങളിൽ geylang ന്റെ തെരുവോരങ്ങളിൽ വേശ്യ വൃത്തിക്കായി നിൽക്കുന്ന സ്ത്രീകൾ അവിടുത്തെ ആളുകൾക്ക് ഒരു സാധാരണ കാഴ്ചയായി മാറിയിരിക്കുകയാണ്.അവിടെ വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യക്കാരുടെ പ്രത്യേകം ഒരു street തന്നെ ഉണ്ട്. പ്രത്യേകിച്ചും തമിഴ് നാട്ടിൽ നിന്നും കേരളത്തിൽ നിന്നും എത്തിയവർ ആണ് അവിടെയുള്ളത്.താരതമ്യേണ കുറഞ്ഞ പ്രതിഫലത്തിൽ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഇവരുടെ പ്രധാന ഇടപാടുകാരും ഇന്ത്യക്കാർ തന്നെയാണ്.

ഇതു പോലെയുള്ള വേശ്യലയങ്ങൾ ലോകത്തിന്റെ പാല ഭാഗങ്ങളിലും കാണാൻ കഴിയുമെങ്കിലും യൂറോപ്യൻ രാജ്യങ്ങളിൽ, Amsterdam പോലുള്ള ചില സ്ഥലങ്ങൾ ഒഴിച്ചാൽ വളരെ അപൂർവ്വമായിട്ടേ കാണാൻ കഴിയു അതിനു കാരണം അവിടുത്തെ സാംസ്കാരികപരമായ വ്യത്യാസവും ജീവിത ശൈലിയും തന്നെയാണ്. ഇവിടെയുള്ള ആളുകൾ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും ബന്ധം സ്ഥാപിക്കുന്നതിനും വളരെ തുറന്ന സമീപനമാണ് പുലർത്തുന്നത്. സജീവമായിട്ടുള്ള Night Club കളും Online Site ളും ഉള്ളതു കൊണ്ട് തന്നെ ആരുടേയും അനുവാദം ചോദിക്കാതെ തന്നെ

ആളുകൾക്ക് തന്റെ ഇണകളെ കണ്ടെത്താനും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും സാധിക്കുന്നു.

എന്നാൽ ഇന്ത്യയുടേയും കേരളത്തിന്റെ കാര്യമെടുത്താൽ സ്ഥിതി മറ്റൊരു വിധത്തിലാണ്. ലൈംഗിക സ്വാതന്ത്ര്യത്തിന് ഇന്ത്യൻ സമൂഹം കൽപ്പിക്കുന്ന അനൗദ്യോഗികമായിട്ടുള്ള പരിമിതികളും മറ്റും ഒരു വിഭാഗം പുരുഷൻമാരെയെങ്കിലും ലൈംഗിക സമ്മർദ്ദത്തിലാക്കുന്നു അത് ചിലപ്പോൾ സ്ത്രീകളെ ഒരു ലൈംഗിക ഉപകരണമായി കാണുന്നതിനും വഴി വെക്കാം. ഇന്ത്യയിൽ ദിനം തോറും കൂടി വരുന്ന ലൈംഗിക അതിക്രമങ്ങളും പീഡനങ്ങളുമെല്ലാം ഇതിനൊരുദാഹരണമാണ്.

എന്റെ അഭിപ്രായത്തിൽ സിംഗപ്പൂരിലും മറ്റും ഉള്ള വേശ്യാലയങ്ങൾ ഇത്തരത്തിലുള്ള ലൈംഗിക അതിക്രമങ്ങളെയും മറ്റുമെല്ലാം ഒരു പരിധി വരെ നിയന്ത്രിച്ചു നിർത്തുന്നു എന്നാണ്.കൂടാതെ അവിടുത്തെ തിരക്കേറിയ ജീവിത ശൈലിയും ഉയർന്ന ജോലി സമയവുമെല്ലാം മൂലം ഉണ്ടാകുന്ന മാനസിക സമ്മർദ്ദവും വിഷാദവും കുറക്കുന്നതിന് ഈ വേശ്യാലയങ്ങൾ ഒരു പരിദി വരെ സഹായിക്കുന്നു എന്നുള്ളതാണ്. വേശ്യാലയങ്ങളെ കുറിച്ചും വേശ്യ വൃത്തിയേ കുറിച്ചും നമ്മളിൽ പലർക്കും പല അഭിപ്രായങ്ങൾ ആണെങ്കിലും,ലൈംഗിക കച്ചവടം നിയമ വിരുദ്ദമായാലും അല്ലെങ്കിലും ഈയൊരു വ്യവസ്ഥ ഇനിയും കുറേ കാലം തുടരുക തന്നെ ചെയ്യും


bottom of page