top of page

Santa Claus village in Finland


ക്രിസ്തുമസ് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിൽ ആദ്യം ഓടി എത്തുന്ന ഒരു രൂപമാണ് സാന്റാക്ലോസിന്റേത്. ചുവന്ന കോട്ടും തൊപ്പിയും ധരിച്ച് പഞ്ഞികെട്ടു പോലെ വെളുത്ത താടിയും വച്ച് തോളിൽ സഞ്ചി നിറയെ കുട്ടികൾക്കുള്ള സമ്മാനങ്ങളുമായ് വരുന്ന സാന്റാക്ലോസിനെ ആർക്കാണ് ഇഷ്ടപ്പെടാതിരിക്കുക.

കുട്ടിക്കാലത്ത് നാം സാന്റാക്ലോസിനെ കുറിച് അല്ലെങ്കിൽ ക്രിസ്മസ് അപ്പുപ്പനെ കുറിച് ധാരാളം കഥകൾ വായിക്കുകയും കേൾക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. ക്രിസ്തുമസ് രാവിന്റെയന്ന് വികൃതി കാട്ടാത്ത കുട്ടികൾക്ക് മിഠായികളും കളിപ്പാട്ടങ്ങളും സമ്മാനിക്കുകയും വികൃതി കാട്ടുന്ന കുട്ടികൾക്ക് കൽക്കരി നൽകുകയും ചെയ്തിരുന്ന സാന്റാക്ലോസിന്റെ കഥ നാം പല തവണ കേട്ടിട്ടുള്ളതാണ്.

ചരിത്രത്തിന്റെ ഏടുകൾ പരിശോദിക്കുകയാണെങ്കിൽ വിശുദ്ധ നിക്കോളസാണ് പിന്നീട് സാന്റാക്ലോസായി അറിയപ്പെട്ടത്. സാന്റാക്ലോസ് ജീവിച്ചിരുന്നത് ഭൂമിയുടെ ഉത്തരധ്രുവത്തിലാണെന്നാണ് ചരിത്ര പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ന് നമ്മുടെ യാത്ര എന്നത് സാന്റാക്ലോസിന്റെ നാട്ടിലേക്കാണ്. ഉത്തരധ്രുവത്തിനോട് ചേർന്ന് ആർട്ടിക് സർക്കിളിൽ സ്ഥിതി ചെയ്യുന്ന Finland -ലെ Lapland ആണ് Santa Clause-ന്റെ നാടെന്ന വിശേഷണം കൈവരിച്ചിരിക്കുന്ന പ്രദേശം. 1985 ൽ ആണ് സാന്റാക്ലോസിന്റെ ഓർമ്മയ്ക്കായ് Lapland ലെ Rovaniemi ൽ ഒരു കാര്യാലയവും സാന്റാക്ലോസ് വില്ലേജ് എന്ന ഒരു Amusement Part ഉം സ്ഥാപിച്ചത്. 2010-ൽ Rovaniemi ക്ക് സാന്റക്ലോസിന്റെ ഔദ്യോഗിക വസതി എന്ന പദവിയും ലഭിക്കുകയുണ്ടായി.

വർഷംതോറും ലോകത്തിന്റെ പല ഭാഗത്തു നിന്നായി 5 ലക്ഷത്തിലേറെ വരുന്ന വിനോദ സഞ്ചരികളാണ് ഇവിടം സന്ദർശിച്ചു പോരുന്നത്. വർഷത്തിൽ എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കുന്ന Santa Clause village ലേക്ക് എത്തുന്നതിന് Lapland ന്റെ നഗര ഹൃദയമായ Rovaniemi യിൽ നിന്ന് പ്രത്യേകം ട്രയിൻ തന്നെ സജ്ജീകരിച്ചിട്ടുണ്ട്. Santa's Express എന്നാണ് ട്രെയിൻ അറിയപ്പെടുന്നത്. ചില വിനോദ സഞ്ചാരികൾ തങ്ങളുടെ യാത്ര കുറച്ചും കൂടി സാഹസികമാക്കുന്നതിന് വില്ലേജിലേക്ക് കാൽനടയായ് പോലും പോകാറുണ്ടത്രേ. Rovaniemi യിൽ നിന്നും ഏകദേശം 8 കിലോമീറ്റർ ദൂരമാണ് Santa clause village ലേക്കുള്ളത്.

വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് ധാരാളം സജ്ജീകരണങ്ങളും Ride കളുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. Reindeer സവാരി, മഞ്ഞിൽ ശിൽപ്പങ്ങൾ നിർമ്മിക്കൽ , മഞ്ഞിൽ കൂടി ഓടിക്കാവുന്ന Snowmobile ൽ കൂടിയുള്ള യാത്ര തുടങ്ങി igloo hotel വരെയുണ്ട് സാന്റാക്ലോസ് വില്ലേജിൽ. ക്രിസ്തുമസിനു ഒരു മാസം ഉള്ള സമയത്താണ് ഇവിടെ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. ഈ സമയം വളരെ ഉല്ലാസഭരിതമായിട്ടാണ് കൊണ്ടാടുന്നത്.

Rovaniemi യിലെ സാന്റാക്ലോസ് വില്ലേജ് തുടങ്ങുന്നതിനു പിന്നിൽ ഒരു രസകരമായിട്ടുള്ള ചരിത്രം കൂടിയുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം പൂർണ്ണമായും നകർക്കപ്പെട്ട ഒരു പ്രദേശമായിരുന്നു Rovaniemi.

1950-ൽ പ്രേദശത്തിന്റെ പുന: ർനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന വേളയിൽ പ്രവർത്തനങ്ങൾ നേരിൽ കാണുന്നതിനായ് US President ആയിരുന്ന Franklin.D.Roosevelt ന്റെ ഭാര്യ Eleanor Roosevelt ഇവിടം സന്ദർശിക്കുകയുണ്ടായി.

അവരുടെ സന്ദർശനത്തിന്റെ രണ്ടാഴ്ച്ച മുൻപാണ് വിവരം Rovaniemi യുടെ പുന:ർനിർമ്മാണത്തിനു ചുമതല വഹിച്ചിരുന്ന ഉദ്ദ്യോഗസ്ഥർ അറിയുന്നത്. അങ്ങനെ Mrs. Roosevelt നു വേണ്ടി അവർ പെട്ടെന്നു തന്നെ Rovaniemi ൽ നിന്നും 8 കിലോമീറ്റർ അകലെയായ് ഒരു തടി കൊണ്ടുള്ള ക്യാബിൻ പണിയുകയുണ്ടായി. അവിടെ Mr. Roosevelt സന്ദർശിക്കുകയും ചെയ്തു.

അതിൽ പിന്നെ പ്രദേശം കൂടുതൽ പ്രശസ്തി ആർജിക്കുകയും പിന്നീട് അവിടെ വിനോദസഞ്ചാര കേന്ദ്രമാക്കുന്നതിനു തീരുമാനിക്കുകയും ചെയ്തു. അതിന്റെ ഭാഗമായിട്ടാണ് അവിടെ സന്റാക്ലോസ് വില്ലേജ് നിർമ്മിക്കുവാൻ ഇടയായത്. ആ പഴയ ക്യാബിൻ സാന്റാക്ലോസ് വില്ലേജിൽ ഇന്നും നിലകൊള്ളുന്നുണ്ട്.

സാന്റാക്ലോസ് വില്ലേജിന്റെ ഒരു പ്രത്യേകതയാണ് അവിടെയുള്ള Santa Clause Main post office. ലോകത്തിന്റെ പല ഭാഗത്തു നിന്നായിട്ടാണ് ഇവിടെ ആശംസകത്തുകൾ ലഭിക്കുന്നത്.

ഇതുവരെ 199 രാജ്യങ്ങളിൽ നിന്നുള്ള 18 ദശലക്ഷം കത്തുകളാണ് സാന്റാക്ലോസ് പോസ്റ്റ് ഓഫീസിൽ വന്നിട്ടുള്ളത്. കൂടാതെ അവിടെ അയയ്ക്കുന്ന കത്തുകൾക്ക് പ്രത്യേക രീതിയിലുള്ള ആർട്ടിക് സർക്കിൾ പോസ്റ്റ് മാർക്ക് ലഭിക്കുന്നു എന്നുള്ളതും ഒരു പ്രത്യേകതയാണ്.


ഈ 35 വർഷത്തിനിടെ ലോകത്തിന്റെ പല ഭാഗത്തുള്ള സിനിമാ മേഘലയിൽ നിന്നും കായിക മേഘലയിൽ നിന്നും രാഷ്ട്രീയമേഘലയിൽ നിന്നുമുള്ള ഒട്ടനവധി പ്രസിദ്ധരായിട്ടുള്ള വ്യക്തികൾ ഇതിനകം ഇവിടം സന്ദർശിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നും Virat Kohli, Amitabh Bachchan, Pranab Mukherjee തുടങ്ങി നിരവധി പ്രശസ്തർ ഇവിടം സന്ദർശിച്ചത് മാധ്യമങ്ങളിൽ വാർത്തയാത് നിങ്ങൾ മാധ്യമങ്ങളിൽ കൂടിയെല്ലാം കണ്ടിരിക്കാം.

ക്രിസ്തുമസ് കാലം ആഘോ ഷിക്കാൻ കഴിയുമെങ്കിൽ നിങ്ങളും സാന്റാക്ലോസ് വില്ലേജ് സന്ദർശിക്കു. അത് വേറിട്ടൊരു അനുഭവം തന്നെയായിരിക്കും.

Comments


bottom of page