top of page

യൂറോപ്പിലെ ക്രിസ്മസ് ആഘോഷങ്ങൾ



സ്നേഹത്തിന്റേയു സമാധാനത്തിന്റേയും ആഘോഷത്തിന്റേയും മറ്റൊരു ക്രിസ്തുമസ് കാലം കൂടി വന്നെത്തിയിരിക്കുകയാണ്. ഉണ്ണിയേശുവിന്റെ തിരുപിറവി ആഘോഷിക്കുവാൻ ലോകമെമ്പാടും ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു.


ഇന്ന് നാം ചർച്ച ചെയ്യാൻ പോകുന്നത് യൂറോപ്യൻ രാജ്യങ്ങളിലെ വ്യത്യസ്തമായിട്ടുള്ള ചില ക്രിസ്തുമസ് ആഘോഷങ്ങളെ കുറിച്ചാണ്.


യൂറോപ്പ്കാരെ സംബന്ധിച്ചടത്തോളം ക്രിസ്തുമസ് എന്നത്ഒരു ദിവസത്തിലോ ഒരു ഷോപ്പിംഗ് സീസണിലോ ഒതുങ്ങുന്നതല്ല.

ക്രിസ്തുമസ് രാവിന്റെ നാല് ഞായറാഴ്ചകൾക്ക് മുൻപ് മുതലാണ് യൂറോപ്യൻ രാജ്യങ്ങളിൽ ക്രിസ്തുമസ് ആഘോഷങ്ങൾ തുടങ്ങുന്നത്. ഒരു മാസത്തോളം ദൈർഘമുള്ള ഈ സീസൺ Advent എന്നാണ് അറിയപ്പെടുന്നത്. ആഗമനം എന്നർത്ഥം വരുന്ന Adventus എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് Advent എന്ന പദം ഊരിതിരിഞ്ഞത്. പാശ്ചാത്യ പാരമ്പര്യത്തിലുള്ള, അതായത് Roman catholic, Anglicans, Episcopalians, Lutherans, Protestants തുടങ്ങി മിക്ക ക്രിസ്ത്യൻ പള്ളികളിലും ആഘോഷിക്കുന്ന പ്രധാന സീസണുകളിൽ ഒന്ന് കൂടിയാണ് Advent.

യൂറോപ്യൻ രാജ്യങ്ങളിൽ വ്യാപകമായി നടത്തുന്ന ഒരു പ്രധാന ആചാരമാണ് വിശുദ്ധ നിക്കോളസിന്റെ തിരുനാൾ ആഘോഷം .അത് സാധാരണയായി ഡിസംബർ അഞ്ചിനല്ലെങ്കിൽ ആറിനാണ് ആഘോഷിക്കപ്പെടുന്നത്.


എല്ലാ യൂറോപ്യൻ രാജ്യങ്ങളിലേയും ക്രിസ്തുമസ് സീസണിലെ പ്രധാനപ്പെട്ട ദിനം എന്നത് ക്രിസ്തുമസ് eve തന്നെയാണ്. ദേവാലയങ്ങളിൽ നടത്തുന്ന പാതിരാ കുറുബാനയും

തുടർന്നുള്ള വിപുലമായ കാര്യപരിപാടികളും നടത്തിയാണ് ക്രിസ്തുമസ് തലേന്ന് ആഘോഷിക്കുന്നത്.


ഈ ആഘോഷങ്ങൾ ഡിസംബർ 25 മുതൽ ജനുവരി 6-ാം തിയതി വരെയുള്ള പന്ത്രണ്ട് ദിനങ്ങൾ നീണ്ടു നിൽക്കുന്നു.


യൂറോപ്യൻ രാജ്യങ്ങളിലെ ക്രിസ്തുമസ് ആഘോഷങ്ങൾ പൊതുവേ ഒരു പോലെയാണെങ്കിലും ഒരോ യൂറോപ്യൻ രാജ്യങ്ങളിലും വ്യത്യസ്ഥമായിട്ടുള്ള ആചാരങ്ങൾ നടത്തി വരാറുണ്ട്.


ഇന്ന് നാം പരിചയപ്പെടാൻ പോകുന്നത് ചില യൂറോപ്യൻ രാജ്യങ്ങളിലെ വ്യത്യസ്ഥമായിട്ടുള്ള ആചാരങ്ങളെ കുറിച്ചാണ്.


ആദ്യമായി സ്കാന്റിനേവിയൻ രാജ്യങ്ങളിൽ ഉൾപ്പെടുന്നതും യൂറോപ്യൻ രാജ്യവുമായ നോർവേയിലെ ക്രിസ്തുമസ് ആഘോഷരീതികൾ പരിചയപ്പെടാം.

നോർവേയിൽ ക്രിസ്തുമസിനെ festival of light അഥവാ പ്രകാശത്തിന്റെ ഉത്സവം എന്നും അറിയപ്പെടാറുണ്ട്.

നോർവേയിൽ ഒരു പ്രധാന ചടങ്ങാണ് ഡിസംബർ 13 ന് നടത്തപ്പെടുന്ന വിശുദ്ധ ലൂസിയയുടെ ( fest day of St. Lucia ) തിരുനാൾ ആഘോഷം.


നാലാം നൂറ്റാണ്ടിൽ സിസിലിയയിൽ (Sicily) ജീവിച്ചിരുന്ന St. ലൂസിയയുടെ ഓർമ്മയ്ക്ക് വേണ്ടിയാണ് ഈ ദിനം ആഘോഷിക്കുന്നത്. ഈ ദിനത്തിൽ സമ്പന്ന കുടുംബത്തിൽ ജനച്ച പെൺ കുട്ടികൾ വെളുത്ത ഗൗൺ ധരിച്ച് ശിരസിൽ മെഴുകുതിരി അടങ്ങുന്ന lingon berry മരച്ചില്ലകളാൽ നിർമ്മിച്ച കിരീടവും ഏന്തി ഒരോ farm കളിൽ സന്തർശിക്കുകയും അവർക്ക് ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തുമാണ് ഈ ആചാരം നടത്തപ്പെടുന്നത്.


ഇനി അടുത്തതായി ഫ്രാൻസിലെ ക്രിസ്തുമസ് ആചാരങ്ങളെ കുറിച്ചു നോക്കാം. പാചക കലയ്ക്കും ഭക്ഷ്യവിഭവങ്ങൾക്കും എപ്പോഴും പ്രത്യേക സ്ഥാനം കൊടുക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഫ്രാൻസ്. ക്രിസ്തുമസ് ആഘോഷങ്ങൾക്കും അതിൽ നിന്നും വലിയ മാറ്റമൊന്നുമില്ല.

ക്രിസ്തുമസ് eve ന് നടത്തുന്ന Le Reveilon de Noël ആണ് ഫ്രാൻസിൽ നടത്തപ്പെടുന്ന വർഷത്തിലെ ഏറ്റവും വലിയ ഭക്ഷ്യ മേള . ക്രിസ്തുമസ് സീസണിലെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്നു കൂടിയാണ് ഈ മേള. ഫ്രാൻസിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പല തരത്തിലുള്ള ഭക്ഷ്യവിഭവങ്ങളാണ് ഈ മേളയിൽ അണിനിരക്കുന്നത്.


ഇനി ഇംഗ്ലണ്ടിലെ ക്രിസ്തുമസ് വിശേഷങ്ങളിലേക്ക് കടക്കാം. അമേരിക്കൻ രീതിയിലുള്ള വാണിജ്യവൽക്കരണം ജംഗ്ലണ്ടിൽ ഉണ്ടെങ്കിലും ഇവിടെ ക്രിസ്തുമസ് ആഘോഷങ്ങൾ കൊണ്ടാടുന്നത് പഴയ വിക്ടോറിയൻ പാരമ്പര്യങ്ങൾക്ക് ഊന്നൽ കൊടുത്തു കൊണ്ടാണ്.


പ്രധാനമായും കുട്ടിക്ക കേന്ദ്രീകരിച്ചാണ് ഇവിടെ ക്രിസ്തുമസ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

ക്രിസ്തുമസ് മരങ്ങൾ അലങ്കരിച്ചും ചർച്ച്കളിലും മറ്റും ഹൃദ്യമായ concert കൾ നടത്തിയും Father christmas നു കത്തുകൾ എഴുതിയും ഒക്കെയാണ് ഇവിടെ ക്രിസ്തുമസ് ആഘോഷിക്കുന്നത്.


ഇനി നമുക്ക് ക്രിസ്തുമസ് ആഘോഷങ്ങളുടെ കേന്ദ്രമായ ഫിൻലാന്റിലെ ആഘോഷങ്ങളെ കുറിച്ചു നോക്കാം.


ഫിൻലാന്റിലെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് അയൽ രാജ്യങ്ങളായ മറ്റ് സ്കാന്റിനേവിയൻ രാജ്യങ്ങളുമായി വളരെ അതികം സാമ്യം ഉണ്ട് . സ്കാന്റിനേവിയൻ രാജ്യമായ നോർവേയിൽ ആഘോഷിക്കുന്നതു പോലെ തന്നെ ഫിൻലാന്റിലും ഡിസംബർ 13 ന് ആഘോഷിക്കുന്ന ഒരു ചടങ്ങാണ് വിശുദ്ധ ലൂസിയയുടെ തിരുനാൽ ആഘോഷം. നോർവേയിൽ ആഘോഷിക്കുന്ന അതേ രീതിയിൽ തന്നെയാണ് ഈ ദിനം ഇവിടെയും കൊണ്ടാടുന്നത്.


ക്രിസ്തുമസുമായി അനുബന്ധിച് ഫിൻലാന്റിൽ രസകരമായ ചടങ്ങുകളും നടത്തുന്നുണ്ട്. ഇവിടുത്തെ വീടുകളിൽ പ്രത്യേക രീതിയിൽ കഞ്ഞി തയ്യാറാക്കുകയും അതിൽ ഒരു ആൽമണ്ട് ഒളിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് ഭക്ഷണ സമയത്ത് ആ ആൽമണ്ട് ലഭിക്കുന്ന വ്യക്തി ഏറ്റവും ഭാഗ്യവാനാണെന്നാണ് ഇവിടുത്ത് കാരുടെ വിശ്വാസം. ഈ ചടങ്ങ് ഇവിടുത്തുകാർ വർഷങ്ങളായ് നടത്തിപ്പോരുകയും ചെയ്യുന്നു.


ക്രിസ്തുമസ് eve-ന്റെ അന്ന് പൊതുവേ കരോൾ ഗാനങ്ങൾ പാടിയും നൃത്തം ചവിട്ടിയുമൊക്കെയാണ് ഇവിടെ ക്രിസ്തുമസ് ആഘോഷിക്കുന്നത്.


ഫിൻലാന്റിലെ മറ്റൊരു പ്രത്യേകത എന്നത് നോർത്തിലെ സാന്റാക്ലോസിന്റെ വാസസ്ഥലമായി അറിയപ്പെടുന്നത് ഫിൽ ലാന്റിലെ ലാപ്ലാന്റ് ( Lap land) എന്ന സ്ഥലമാണ്. വർഷം തോറും ലോകത്തിന്റെ പല ഭാഗത്തു നിന്നായി ആയിരക്കണക്കിനു കത്തുകളാണ് സാന്റാക്ലോസിന് ലഭിക്കുന്നത്.

ഇത്രയുമൊക്കെയാണ് ഇന്നത്തെ നമ്മുടെ വിശേഷങ്ങൾ. ഒരു നല്ല ക്രിസ്തുമസ് ആശംസകൾ നേർന്നുകൊണ്ട് ,ഇനിയും പുതുമയേറിയ മറ്റു വിശേഷങ്ങളുമായി കാണാം.

bottom of page