top of page

ഐസ് ലാന്റിലെ വിചിത്ര മൊബൈൽ ആപ്പ്




ഒരു രാജ്യത്തുള്ള എല്ലാ ആളുകളും പരസ്പരം ബന്ധുക്കൾ ആയിരുന്നെങ്കിൽ എന്ന് നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?ലോകത്ത് അങ്ങനെയും ചില രാജ്യങ്ങൾ ഉണ്ട് . പൂർണമായിട്ട് അല്ലെങ്കിലും അത്തരത്തിലുള്ള ഒരു രാജ്യമാണ് ഐസ്ലാൻഡ് എന്ന നോർഡിക് രാജ്യം.

എന്തു രസമായിരിക്കും അല്ലെ രാജ്യത്തുള്ള എല്ലാവരും ബന്ധുക്കൾ ..എന്ന് ചിന്തിക്കാൻ വരട്ടെ അവിടെ ഒരു പ്രശ്നം ഒളിഞ്ഞുകിടപ്പുണ്ട്.എന്താണെന്നല്ലേ ? വേറൊന്നുമല്ല തൻറെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് തന്നെ. കാരണം രാജ്യത്തുള്ള ഭൂരിപക്ഷം ജനങ്ങളും പരസ്പരം ബന്ധുക്കൾ ആണെങ്കിൽ ആരെ പ്രണയിക്കാം ആരെ പ്രണയിക്കാനും വിവാഹം കഴിക്കാനും പാടില്ല എന്നൊക്കെ മനസ്സിലാക്കാൻ വലിയ പ്രയാസമായിരിക്കും.

അബദ്ധവശാൽ അറിയാതെ സ്വന്തം cousin നിനെ പ്രണയിച്ചാൽ ഉള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ . ആർക്കും അത് ചിന്തിക്കാൻ കൂടി കഴിയാത്ത ഒരു കാര്യമായിരിക്കും.

ഈയൊരു വെല്ലുവിളി മറികടക്കാൻ വേണ്ടി ഐസ് ലാന്റുകാർ ഒരു മൊബൈൽ ആപ്പ് പോലും വികസിപ്പിക്കുകയുണ്ടായി.ഇന്നത്തെ നമ്മുടെ ചർച്ച രസകരമായിട്ടുള്ള ആ മൊബൈൽ ആപ്പിനെ കുറിച്ച് തന്നെ ആയാലോ .

അതിനു മുമ്പ് എന്തുകൊണ്ടാണ് ഐസ് ലാൻഡിലെ ഭൂരിപക്ഷം ജനങ്ങളും പരസ്പരം ബന്ധുക്കളായി എന്ന് പരിശോദിക്കാം.

നോർഡിക് രാജ്യങ്ങൾ ഉൾപ്പെടുന്ന ഐസ്ലാൻഡ് വലിപ്പത്തിൽ മുന്നിലാണെങ്കിലും അവിടുത്തെ ജനസംഖ്യ വെറും 3,30000 മാത്രമാണ്.കൂടാതെ ജനസംഖ്യയിൽ ഏറിയപങ്കും താമസിക്കുന്നത് ഐസ് ലാന്റിന്റെ തലസ്ഥാനമായ Reykjavik-ൽ ആണ് .



ഒരു ചെറിയ സ്ഥലത്ത് ഇത്രയും ജനസംഖ്യ ഉള്ളതിനാലും കഴിഞ്ഞ കുറച്ചു വർഷങ്ങൾ ഒഴിച്ചാൽ മുൻപുള്ള നൂറ്റാണ്ടുകളിൽ പറയത്തക്ക കുടിയേറ്റങ്ങളോ ഒന്നും തന്നെ ഉണ്ടാകാത്തതു കൊണ്ടുതന്നെ ഇവിടുത്തെ ജനങ്ങൾ വിദൂരമായൊ അടുത്തതായോ ബന്ധുക്കളായതിൽ അതിശയിക്കാനൊന്നുമില്ല.


ഒമ്പതാം നൂറ്റാണ്ടിൽ ഐസ്ലാൻഡിൽ കുടിയേറിയ സമുദ്ര സഞ്ചാരികളാണ് ഐസ്ലാൻഡിലെ ആദ്യ താമസക്കാർ എന്നാണ് ചരിത്രരേഖകളിൽ പറയുന്നത്. AD 874 മുതൽ AD 930 വരെ ഇത്തരത്തിൽ കുടിയേറ്റം നീണ്ടുനിന്നു എന്നാണ് കണക്കാക്കുന്നത്.

പ്രധാനമായും നോർവേ അയർലൻഡ് സ്കോട്ട്‌ലാൻഡ് എന്നിവിടങ്ങളിൽനിന്നുള്ള സമുദ്ര സഞ്ചാരികളാണ് അതിൽ പെട്ടിരുന്നത്.ഐസ്ലാൻഡ് ലെ മഞ്ഞ് മൂടിയ കാലാവസ്ഥ ആയതിനാലും വാസയോഗ്യമായ സ്ഥല പരിമിതികൾ ഉള്ളതു കൊണ്ടും ഒരു ചെറിയ പ്രദേശത്തു മാത്രമായിരുന്നു അവർ ജനവാസ കേന്ദ്രമാക്കിയിരുന്നത്. പിന്നീട് അവരുടെ ഭാവി പരമ്പരയാണ് ഇപ്പോഴത്തെ ഐസ് ലാന്റിലെ ഏറിയ ജനസംഖ്യയുടേയും ഭാഗമായത്.

ഈ ഒരു ചരിത്രം നിലനിൽക്കുന്നതുകൊണ്ട് തന്നെ.ഐസ് ലാൻഡിലെ ഏതെങ്കിലും രണ്ട് വ്യക്തികളുടെ കുടുംബവൃക്ഷം എടുത്തു നോക്കുകയാണെങ്കിൽ അതിൽ ഏതെങ്കിലും തരത്തിലുള്ള അടുത്തതോ അകന്നതോ ആയിട്ടുള്ള ബന്ധം ഉണ്ടാകാനുള്ള സാധ്യത വളരെ ഏറെയാണ്.

അതുകൊണ്ടുതന്നെ രണ്ട് വ്യക്തികൾ തമ്മിലുള്ള യാദൃശ്ചികം ആയിട്ടുള്ള കണ്ടുമുട്ടലുകളിലൂടെ പരസ്പരം പ്രണയം തോന്നുകയാണെങ്കിൽ അവർ പരസ്പരം ബന്ധുക്കൾ അല്ല എന്ന് സ്ഥിരീകരിക്കേണ്ടതിൻറെ പ്രാധാന്യം വളരെ വലുതാണ്.

ഇത്തരത്തിലുള്ള ആശയകുഴപ്പം ഒഴിവാക്കാൻ ഐസ്ലാൻഡിൽ ഉടലെടുത്ത ഒരു മൊബൈൽ ആപ്ലിക്കേഷൻ ആണ് ìslendinga App. ഈ ആപ്ലിക്കേഷനിലൂടെ തങ്ങളുടെ രക്തബന്ധത്തിൽ ഉള്ളതും അല്ലാത്തതുമായ ബന്ധുക്കളെ തിരിച്ചറിയാൻ സാധിക്കുകയും കൂടാതെ ആ നിശ്ചിത വ്യക്തിയെ പ്രണയിക്കണോ വേണ്ടയോ എന്ന മുന്നറിയിപ്പ് ഈ ആപ്പിലൂടെ ലഭിക്കുകയും ചെയ്യുന്നു.

Sad Engineers studio എന്ന കമ്പനിയാണ് ഈ ആപ്പിന്റെ സൃഷ്ടാക്കൾ . ഏകദേശം 720000 ലധികം ഐസ്ലാൻഡ്കാർ അടങ്ങുന്ന കുടുംബ വൃക്ഷങ്ങളുടെ ഡേറ്റാബേസ് ഉപയോഗിച്ചു കൊണ്ടാണ് ഈ ആപ്ലിക്കേഷൻ നിർമ്മിച്ചിരിക്കുന്നത്.

Islandingabok മലയാളത്തിൽ പറഞ്ഞാൽ ഐസ് ലാന്റുകാരുടെ പുസ്തകം എന്ന് അർത്ഥം വരുന്ന വെബ്സൈറ്റാണ് ഈ ആപ്പിന്റെ പ്രധാന വിവരസ്രോതസ്. പതിനൊന്നാം നൂറ്റാണ്ട് മുതലുള്ള ഐസ്ലാൻഡിലെ കുടിയേറ്റക്കാരുടെയും അവരുടെ വംശാവലിയുടെയും എല്ലാം വിവരങ്ങളും ആണ് ആ വെബ്സൈറ്റിൽ ഉള്ളത്. ആ വിവരങ്ങളെ എല്ലാം ഒരു പ്രത്യേക രീതിയിൽ ഏകീകരിച്ച് ആണ് ആ ആപ്ലിക്കേഷൻ നിർമ്മിച്ചിരിക്കുന്നത്.

ഈ ആപ്ലിക്കേഷനിൽ സാധാരണയായി പേര് ടൈപ്പ് ചെയ്തോ അല്ലെങ്കിൽ പ്രണയിക്കാൻ ഉദ്ദേശിക്കുന്ന ആളുടെ ഫോണിൽ വെറുതെ കൂട്ടി മുട്ടിച്ചോ ആണ് അവർ പരസ്പരം ബന്ധുക്കൾ ആണോ അല്ലയോ എന്ന് കണ്ടെത്തുന്നത്.ഇതിലൂടെ ഒരേ രക്തബന്ധത്തിൽ ഉള്ള രണ്ട് വ്യക്തികൾ അറിയാതെ പ്രണയത്തിൽ ആകുമ്പോൾ ഉണ്ടാകുന്ന അരോചകാവസ്ഥയും നിസ്സഹായാവസ്ഥയും ആണ് ഇല്ലാതാക്കുന്നത്.

ഈ ആപ്ലിക്കേഷൻ കൊണ്ടുള്ള മറ്റൊരു പ്രധാന ഉപയോഗം എന്നത് മറ്റൊന്നാണ്. അതായത് ഒരേ കുടുംബ ശ്യംഗലയിൽ പെട്ട രണ്ട് വ്യക്തികൾ തമ്മിൽ വിവാഹം ചെയ്യുമ്പോൾ അവർക്ക് ജനിക്കാൻ പോകുന്ന കുട്ടിക്ക് ജനന വൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെയേറെയാണ്.സത്യത്തിൽ ഈ ആപ്ലിക്കേഷനിലൂടെ ഇത്തരത്തിലുള്ള അപകടകരം ആയിട്ടുള്ള സന്ദർഭങ്ങൾ ഒഴിവാക്കുകയാണ് ചെയ്യപ്പെടുന്നത്.

ഇന്നത്തെ വീഡിയോയിലൂടെ നിങ്ങൾക്ക് ഐസ്ലാൻഡ് എന്ന രാജ്യത്തെക്കുറിച്ചുള്ള പുതിയൊരു വിവരം ലഭിച്ചു എന്ന് ഞങ്ങൾ കരുതുന്നു. വീഡിയോ ഇഷ്ടമായെങ്കിൽ ഷെയർയുടെയും സബ്സ്ക്രൈബ് യിലൂടെയും ലൈക്കിലൂടെയും ഞങ്ങളെ സപ്പോർട്ട് ചെയ്യുമല്ലോ ? അപ്പോൾ രസകരമായ മറ്റൊരു വിഷയവുമായി അടുത്ത വീഡിയോയിൽ കാണുന്നതുവരെ എല്ലാവർക്കും വിട .

bottom of page